മാഫിയ ഗ്യാങ്ങിന്റെ സ്റ്റേറ്റ്മെന്റെന്ന് ഗാരി നെവിൽ,കേസ് നൽകാനൊരുങ്ങി പ്രീമിയർ ലീഗ്!

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എവർടണോട് പരാജയപ്പെട്ടിരുന്നു.ഇതിന് പിന്നാലെ നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിനെതിരെ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.റഫറി തങ്ങൾക്ക് ലഭിക്കേണ്ട മൂന്നോളം പെനാൽറ്റികൾ നിഷേധിച്ചു എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്.VAR റഫറി ലൂട്ടൻ ആരാധകനാണെന്നും ഈ അനീതി വെച്ച് പൊറുപ്പിക്കാൻ സാധിക്കാത്തതാണെന്നും മറ്റുള്ള ഓപ്ഷനുകൾ തങ്ങൾ നോക്കുന്നുണ്ട് എന്നുമായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റ് സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിരുന്നത്.

ഇത് ഇംഗ്ലീഷ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി. എന്നാൽ ഇവരുടെ സ്റ്റേറ്റ്മെന്റിനെ വിമർശിച്ചുകൊണ്ട് യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ രംഗത്ത് വന്നിരുന്നു. ഈ സ്റ്റേറ്റ്മെന്റ് ഒരു മാഫിയ ഗ്യാങ്ങിന്റെ സ്റ്റേറ്റ്മെന്റ് പോലെയാണ് തനിക്ക് തോന്നിയത് എന്നാണ് നെവിൽ പറഞ്ഞത്.അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ഒരു മാഫിയ ഗ്യാങ്ങിന്റെ സ്റ്റേറ്റ്മെന്റ് പോലെയാണ് എനിക്ക് തോന്നിയത്. പലർക്കും നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒരു സിംപതിയുണ്ട്. ചെറിയ കുട്ടികളുടെ സ്വഭാവത്തോടുകൂടിയാണ് അവർ പെരുമാറിയിട്ടുള്ളത്.ഈ സ്റ്റേറ്റ്മെന്റ് നാണക്കേട് ഉണ്ടാക്കുന്നതാണ്.നോട്ടിങ്ഹാമിനെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള സമയമാണ്. പക്ഷേ അവരുടെ ഈ സ്റ്റേറ്റ്മെന്റ് അതിനേക്കാൾ ദുരന്തമാണ് ” ഇതായിരുന്നു നെവിൽ പറഞ്ഞിരുന്നത്.

നോട്ടിങ്ഹാമിനെ മാഫിയ ഗ്യാങ്ങുമായി താരതമ്യപ്പെടുത്തിയത് ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.നെവിലിനെതിരെ ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. മാത്രമല്ല ഇദ്ദേഹത്തിനെതിരെ കേസ് നൽകാനുള്ള ഒരുക്കങ്ങൾ നോട്ടിങ്ഹാം ഫോറസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ സ്‌കൈ സ്പോർട്സ് ഗാരി നെവിൽ ഫുട്ബോൾ നിരീക്ഷകനായി കൊണ്ട് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *