മാപ്പർഹിക്കാത്തത്: സ്വന്തം താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ടെൻ ഹാഗ്!
ഇന്ന് നടന്ന പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട് മുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ബൊറൂസിയക്ക് വേണ്ടി മലെൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ മൗകോകോ ഒരു ഗോൾ നേടുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളുകൾ ഡിയോഗോ ഡാലോട്ട്, ആന്റണി എന്നിവരാണ് നേടിയിരുന്നത്.
ഈ മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് സ്വന്തം താരങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതായത് രണ്ടാം പകുതിയിൽ ചില താരങ്ങൾ തന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കളിച്ചില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. താരങ്ങൾ ചെയ്തത് ഒരിക്കലും ക്ഷമിക്കാനാവാത്ത ഒരു കാര്യമാണെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Erik ten Hag is not HAPPY at all!
— 𝗧𝗲𝗻 𝗛𝗮𝗴’𝘀 𝗥𝗲𝗱𝘀 ✍🏼🇳🇱 (@TenHagBall_) July 31, 2023
"The last half an hour, it was bad, a poor performance. They didn't follow the rules at all, not in pressing, not in building-up or when attacking. They were 11 individuals on the pitch. That wasn't good at all."🇳🇱 pic.twitter.com/qUaskS1FqQ
” മത്സരത്തെ രണ്ട് ഭാഗങ്ങളാക്കി തിരിക്കാം. ആദ്യം വളരെ മികച്ച രീതിയിലാണ് ഞങ്ങൾ കളിച്ചത്. ഒരു ടീം എന്ന നിലയിൽ ഒത്തൊരുമയോടുകൂടി കളിച്ചിരുന്നു. പെട്ടെന്ന് ഞങ്ങൾക്ക് രണ്ടു ഗോളുകൾ വഴങ്ങേണ്ടിവന്നു.മത്സരത്തിന്റെ അവസാനത്തെ അരമണിക്കൂർ തികച്ചും മോശമായിരുന്നു. എന്റെ നിർദ്ദേശങ്ങൾ അവർ പാലിച്ചില്ല.പ്രെസ്സിങ്ങോ കൂട്ടായ അറ്റാക്കിങ്ങോ ഉണ്ടായില്ല.കളത്തിനകത്ത് കേവലം 11 താരങ്ങൾ മാത്രമായിരുന്നു അവർ.ഇതെല്ല നമ്മൾ.കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു.ഇതൊരു സൗഹൃദ മത്സരം ആണെങ്കിലും ഒരിക്കലും മാപ്പർഹിക്കാത്ത ഒരു കാര്യമാണിത് ” ഇതാണ് മത്സരശേഷം ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
തുടർച്ചയായ രണ്ടാം തോൽവിയാണ് യുണൈറ്റഡ് ഇപ്പോൾ വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡിന് പരാജയപ്പെടുത്തിയിരുന്നു. ഇനി ഫ്രഞ്ച് ക്ലബ്ബായ ലെൻസിനെതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക.