മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് സൂപ്പർ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു !
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങളായ ഗബ്രിയേൽ ജീസസ്, കെയിൽ വാക്കർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. അല്പം മുമ്പാണ് മാഞ്ചസ്റ്റർ സിറ്റി അധികൃതർ ഇക്കാര്യം തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ പുറത്ത് വിട്ടത്. ഇരുവർക്കും പുറമേ രണ്ട് അംഗങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേരും ഗവണ്മെന്റിന്റെ പ്രോട്ടോകോൾ അനുസരിച്ച് സെൽഫ് ഐസൊലേഷനിൽ ആണെന്നും സിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ എത്രയും പെട്ടന്ന് കോവിഡിൽ നിന്ന് മുക്തമാവട്ടെയെന്നും ക്ലബ് ആശംസിച്ചിട്ടുണ്ട്.
NEWS | City duo test positive for COVID-19.
— Manchester City (@ManCity) December 25, 2020
🔷 #ManCity | https://t.co/axa0klD5rehttps://t.co/ZOj5A8TH8Y
നിലവിൽ ക്രിസ്മസ് ഹോളിഡേയാണ്. ഇതിനിടെയാണ് ഇരുവർക്കും കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. ഇനി ഡിസംബർ ഇരുപത്തിയേഴാം തിയ്യതിയാണ് സിറ്റിയുടെ അടുത്ത മത്സരം. ന്യൂകാസിൽ യുണൈറ്റഡ് ആണ് എതിരാളികൾ. ഈ മത്സരം ഇരുവർക്കും നഷ്ടമാവാൻ സാധ്യതയുണ്ട്. നിലവിൽ ഇരുപത്തിമൂന്ന് പോയിന്റോടെ എട്ടാം സ്ഥാനത്താണ് സിറ്റി. അതേസമയം കോവിഡ് യൂറോപ്പിൽ രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. ഇത്തവണ അല്പം ശേഷിച്ച വർധിച്ച വൈറസുകളാണ് അതിവേഗം പടർന്നു പിടിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നുണ്ട്.
Sinking his teeth into the opposition! 😂
— Manchester City (@ManCity) December 22, 2020
🔴 0-1 🔵 #ManCity | https://t.co/axa0klD5re pic.twitter.com/OfHiNc4icH