മാഞ്ചസ്റ്റർ സിറ്റിയുടെ മോശം പ്രകടനം, കാരണമായത് ഈ നാല് കാര്യങ്ങൾ!
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങൾ അവർക്ക് തുടർച്ചയായി പരാജയപ്പെടേണ്ടിവന്നു. അതിനുശേഷം ഫെയെനൂർദിനെതിരെ അവർ വിജയിക്കുമെന്ന് തോന്നിയിരുന്നു. പക്ഷേ മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ട് ആ മത്സരവും അവർ കൈവിട്ടു. തന്റെ കരിയറിൽ ആദ്യമായി കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി പെപ്പിന് അഭിമുഖീകരിക്കേണ്ടി വരുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഈ മോശം പ്രകടനത്തിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട നാല് കാരണങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ESPN വിലയിരുത്തിയിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാരണം സിറ്റിയുടെ ഡിഫൻസ് ദുർബലമായി എന്നുള്ളത് തന്നെയാണ്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിര വളരെ മോശമാണ്.മിക്ക മത്സരങ്ങളിലും അവർക്ക് ഗോളുകൾ വഴങ്ങേണ്ടി വരുന്നുണ്ട്. ഓരോ മത്സരം കൂടുന്തോറും അവരുടെ കൂടുതൽ മോശമായി വരികയാണ്.
രണ്ടാമത്തെ പ്രശ്നം പെപ്പിന്റെ ചെറിയ ടീം തന്നെയാണ്. അതായത് ഒരിക്കലും ഒരു വലിയ സ്ക്വാഡ് ഉണ്ടായിരിക്കാൻ ആഗ്രഹിക്കാത്ത പരിശീലകനാണ് പെപ്പ്. സമീപകാലത്ത് സനെ,ആൽവരസ്,കാൻസെലോ എന്നിവരൊക്കെ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഇതിന്റെ പ്രശ്നം എന്തെന്ന് വെച്ചാൽ പരിക്കുകൾ വന്നു കഴിഞ്ഞാൽ കൃത്യമായ ബാക്കപ്പുകൾ ഉപയോഗപ്പെടുത്താൻ ഈ പരിശീലകന് ലഭിക്കുന്നില്ല എന്നുള്ളതാണ്.ഇത് ടീമിനെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
മൂന്നാമത്തെ കാരണം ടീമിന്റെ ബാലൻസ് ഇല്ലായ്മയാണ്.ഹാലന്റിന്റെ ഗോളടിയെ മാത്രം ആശ്രയിച്ച് പോവാൻ ടീമിന് കഴിയില്ല.ഡി ബ്രൂയിന,റോഡ്രി എന്നിവരെ മാഞ്ചസ്റ്റർ സിറ്റി അമിതമായി ആശ്രയിക്കുന്നുണ്ട്.ഈ താരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ടീമിന്റെ താളം തെറ്റുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എപ്പോഴും ഒരു കൃത്യമായ ബാലൻസ് ടീമിന് ഉണ്ടാക്കിയെടുക്കാൻ ഈ പരിശീലകന് കഴിയുന്നില്ല.
നാലാമത്തെ കാര്യം പ്രെസ്സിങ് ഇപ്പോൾ നടക്കുന്നില്ല എന്നുള്ളതാണ്.ഹാലന്റ് വന്നതോടുകൂടി ടീമിന്റെ ശൈലിയിൽ ചില മാറ്റങ്ങൾ സംഭവിച്ചിരുന്നു. ക്രമേണ ക്രമേണ പെപ്പിന്റെ പ്രെസ്സിങ് ടാക്റ്റിക്സ് കുറഞ്ഞ് വരുന്നതായാണ് കാണാൻ സാധിക്കുന്നത്.അത് വർക്കാവുന്നുമില്ല. അതിന്റെ പ്രശ്നവും ടീമിനെ അലട്ടുന്നുണ്ട്. ഇങ്ങനെ നാല് കാരണങ്ങളാണ് ESPN റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും വരുന്ന ജനുവരിയിൽ കൂടുതൽ താരങ്ങളെ എത്തിച്ച് ടീമിന്റെ പോരായ്മകൾ പരിഹരിക്കാൻ ഇപ്പോൾ ഈ പരിശീലകൻ ആലോചിക്കുന്നുണ്ട്.