മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽപ്പര്യം, ആദ്യമായി പ്രതികരിച്ച് ആന്റണി!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റത് മുതൽ എറിക്ക് ടെൻ ഹാഗ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി. എന്നാൽ താരത്തെ വിട്ടു നൽകാൻ ഇതുവരെ അയാക്സ് തയ്യാറായിട്ടില്ല. കഴിഞ്ഞ പരാജയത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെ ആവശ്യമുണ്ടെന്ന് ടെൻ ഹാഗ് പരസ്യമായി പറയുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ ഒരുപക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നല്ല രൂപത്തിൽ തുടർന്നേക്കും. എന്നാൽ കഴിഞ്ഞ ദിവസം ടെൻ ഹാഗുമായി ബന്ധപ്പെട്ട അഭ്യുഹങ്ങളോട് ആന്റണി തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.അതായത് ടെൻ ഹാഗ് തനിക്ക് വേണ്ടി വിളിക്കുമോ എന്നുള്ള കാര്യത്തിൽ തനിക്ക് യാതൊരുവിധ അറിവുമില്ലെന്നും അയാക്സിനെ താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്നുമാണ് ആന്റണി പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ടെൻ ഹാഗ് ഭാവിയിൽ എന്നെ വിളിക്കുമോ എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരുവിധ ഐഡിയയുമില്ല. അദ്ദേഹത്തിന് ചർച്ചകൾ നടത്താൻ ഉണ്ടെങ്കിൽ അത് എന്റെ ഏജന്റുമായി നടത്താം.ഞാനിവിടെയാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഭാവിയിൽ എന്താണ് വരാനുള്ളത് അത് വന്നോട്ടെ. നമുക്ക് നോക്കിക്കാണാം.അയാക്സിൽ ഞാനിപ്പോൾ നല്ല നിലയിലാണ്. ഈ ക്ലബ്ബിന് വേണ്ടി ഞാൻ എല്ലാം നൽകാറുണ്ട്.ഓരോ മിനിട്ടും ഞാൻ ക്ലബ്ബിന് വേണ്ടി സമർപ്പിക്കാറുണ്ട്. ഈ നഗരത്തെയും ക്ലബ്ബിനെയും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു ” ഇതാണ് ആന്റണി പറഞ്ഞത്.

കഴിഞ്ഞ അയാക്സിന് വേണ്ടിയുള്ള മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ആന്റണിക്ക് സാധിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *