മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെയാണ് ആവശ്യം : നാണംകെട്ട തോൽവിയെ കുറിച്ച് ടെൻ ഹാഗ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിലും നാണക്കേട് ഏറ്റുവാങ്ങാനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യമത്സരത്തിൽ ബ്രയിറ്റണോഡ് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ബ്രന്റ്ഫോർഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് യുണൈറ്റഡിനെ തകർത്തെറിഞ്ഞത്.
ഏതായാലും ഈ തോൽവിയിൽ ടെൻ ഹാഗ് വളരെയധികം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ പുതിയ താരങ്ങളെ വേണമെന്നുള്ളത് പരസ്യമായി കൊണ്ട് ടെൻ ഹാഗ് പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
EXCLUSIVE: Erik ten Hag unhappy with way Man Utd have conducted summer business
— Mirror Football (@MirrorFootball) August 13, 2022
✍️ | @sbates_peoplehttps://t.co/TZdDbbdXX8
” എന്നെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 35 മിനിറ്റിനുള്ളിൽ 4 ഗോളുകൾ വഴങ്ങി എന്നുള്ളത് എന്നെ തന്നെ അത്ഭുതപ്പെടുത്തി. ആരാധകരുടെ കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്.പക്ഷേ ഞങ്ങൾക്ക് കൂടുതൽ താരങ്ങളെ ആവശ്യമുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.പക്ഷേ ഈ നിമിഷത്തിൽ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞങ്ങൾക്കൊപ്പമുള്ള നല്ല താരങ്ങൾ കൂടുതൽ മികച്ചതാവേണ്ടതുണ്ട്. ഒരു മികച്ച തുടക്കം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.ഒരുപാട് മികച്ച കാര്യങ്ങൾ ഞാൻ ടീമിൽ കണ്ടിരുന്നു. പക്ഷേ ആദ്യത്തെ രണ്ട് മത്സരങ്ങളും നിരാശപ്പെടുത്തി എന്നുള്ളത് എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
യുണൈറ്റഡിന് സംബന്ധിച്ചിടത്തോളം ഇപ്പോൾ നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ അടുത്ത മത്സരം കരുത്തരായ ലിവർപൂളിനെതിരെയാണ് യുണൈറ്റഡ് കളിക്കേണ്ടി വരിക.