മാഞ്ചസ്റ്ററിന്റെ തെറ്റായ ഭാഗത്തിന് എല്ലാവിധ ആശംസകളും : സോൾഷെയറുടെ സന്ദേശം പങ്കുവെച്ച് ഹാലണ്ട്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബോറൂസിയയുടെ യുവ സൂപ്പർതാരമായ എർലിംഗ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.ബൊറൂസിയക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തതിനുശേഷമാണ് താരമിപ്പോൾ സിറ്റിയിൽ എത്തിയിരിക്കുന്നത്.ബൊറൂസിയക്ക് വേണ്ടി ആകെ കളിച്ച 89 മത്സരങ്ങളിൽ നിന്ന് 86 ഗോളുകൾ നേടാൻ ഹാലണ്ടിന് സാധിച്ചിരുന്നു.
ഏതായാലും ഹാലണ്ട് കരിയറിന്റെ തുടക്കത്തിൽ മോൾഡെ എന്ന ക്ലബ്ബിൽ രണ്ടു വർഷക്കാലം കളിച്ചിരുന്നു. അന്ന് മോൾഡെയെ പരിശീലിപ്പിച്ചിരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായ ഒലെ ഗുണ്ണാർ സോൾഷെയറായിരുന്നു. ഇപ്പോഴിതാ യുണൈറ്റഡിന്റെ ചിരവൈരികളായ സിറ്റിയിൽ എത്തിയതിനു ശേഷം സോൾഷെയർ തനിക്ക് അയച്ച സന്ദേശം ഹാലണ്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഹാലണ്ടിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 15, 2022
” ഞാൻ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ സമയത്ത് അദ്ദേഹം എന്നെ അഭിനന്ദിച്ചിരുന്നു. മാഞ്ചസ്റ്ററിന്റെ തെറ്റായ വശത്ത് എത്തിയതിന് എല്ലാവിധ ആശംസകളും എന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്. ഞങ്ങൾ ചില സമയങ്ങളിൽ പരസ്പരം സംസാരിക്കാറുണ്ട്.ഞാൻ മോൾഡെയിൽ ആയിരുന്ന സമയത്ത് എന്റെ കരിയറിൽ അദ്ദേഹം വലിയ ഒരു ഇമ്പാക്ട് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു നല്ല വ്യക്തി കൂടിയാണ് ” ഇതാണ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്.
തന്റെ പതിനാറാമത്തെ വയസ്സിലായിരുന്നു ഹാലണ്ട് മോൾഡെയിൽ എത്തിയത്. അവർക്ക് വേണ്ടി കളിച്ച 50 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീടാണ് താരം റെഡ്ബുൾ സാൽസ്ബർഗിലേക്ക് ചേക്കേറിയത്.