മാക്ക് ആല്ലിസ്റ്ററുടെ വഴിയേ,അർജന്റൈൻ യുവപ്രതിഭയെ ഇനി പ്രീമിയർ ലീഗിൽ കാണാം!

ട്രാൻസ്ഫർ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളായി മാറാൻ അർജന്റീനയുടെ യുവ പ്രതിഭകൾക്ക് സാധിക്കുന്നുണ്ട്. നെക്സ്റ്റ് മെസ്സി എന്നറിയപ്പെടുന്ന ക്ലോഡിയോ എച്ചവേരിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയാണ്. മാത്രമല്ല അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി കളിച്ച പല താരങ്ങളെയും യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ലക്ഷ്യമിട്ട് കഴിഞ്ഞിട്ടുണ്ട്.

അതേസമയം അർജന്റീനയിലെ ഒരു യുവ പ്രതിഭ കൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തുകയാണ്.ബൊക്ക ജൂനിയേഴ്സിന്‍റെ വാലന്റയിൻ ബാർക്കോയാണ് ഇനിമുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുക.ബ്രൈറ്റൻ അദ്ദേഹത്തെ സ്വന്തമാക്കി കഴിഞ്ഞു എന്നുള്ള കാര്യം പ്രമുഖ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അദ്ദേഹം ഇത് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

19 വയസ്സുള്ള താരം മധ്യനിരയിലാണ് കളിക്കുന്നത്. മാത്രമല്ല ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കുന്ന താരമാണ് ബാർക്കോ. താരത്തിന് വേണ്ടി 10 മില്യൺ ഡോളറാണ് ബ്രൈറ്റൻ ചിലവഴിക്കുക. അതായത് താരത്തിന്റെ റിലീസ് ക്ലോസ് ഈ ക്ലബ്ബിന് നൽകേണ്ടിവന്നു എന്നർത്ഥം. അഞ്ചുവർഷത്തെ കോൺട്രാക്ടിലാണ് ബാർക്കോ ഒപ്പ് വെക്കുക. മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹം ഇംഗ്ലണ്ടിലെത്തും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ ബ്രൈറ്റണിൽ കളിച്ചുകൊണ്ടാണ് തന്റെ മികവ് പ്രദർശിപ്പിച്ചത്. അതേ വഴിയിലൂടെയാണ് ബാർക്കോയും ഇപ്പോൾ സഞ്ചരിക്കുന്നത്.അർജന്റീനയുടെ അണ്ടർ 23,20 ടീമുകൾക്ക് വേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ബ്രൈറ്റൻ ഉള്ളത്. അടുത്ത ലീഗ് മത്സരത്തിൽ വോൾവ്സാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *