മധ്യനിരയിലേക്ക് മറ്റൊരു പോർച്ചുഗീസ് സൂപ്പർതാരം കൂടി വേണം,ബെർണാഡോ സിൽവയുടെ കാര്യത്തിൽ ബാഴ്സക്ക് പണി കൊടുക്കാൻ PSG!
ഈ ട്രാൻസ്ഫർ ജാലകത്തിൽ പോർച്ചുഗല്ലിന്റെ മധ്യനിര താരമായ വീറ്റിഞ്ഞയെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. മാത്രമല്ല മറ്റൊരു പോർച്ചുഗീസ് മിഡ്‌ഫീൽഡറായ റെനാറ്റോ സാഞ്ചസിന്റെ കാര്യത്തിലും പിഎസ്ജി കരാറിൽ എത്തിയിട്ടുണ്ട്. ഇതിന് പുറമേ മറ്റൊരു പോർച്ചുഗീസ് താരത്തെക്കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.
അത് മറ്റാരുമല്ല, മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ബെർണാഡോ സിൽവയെയാണ് പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്.പിഎസ്ജിയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് താരത്തെ എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിലുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
PSG are targeting a move for Bernardo Silva this summer, who is also wanted by Barcelona.
— Transfer News Live (@DeadlineDayLive) August 3, 2022
The player will cost around €80m-€85m.
(Source: @Santi_J_FM) pic.twitter.com/oMnZydX7QD
പിഎസ്ജിയുടെ ഈ രംഗപ്രവേശനം ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത് എഫ്സി ബാഴ്സലോണക്കാണ്.സിൽവയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബാഴ്സയുള്ളത്.എന്നാൽ ഡി യോങ് ക്ലബ്ബ് വിട്ടാൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ.നിലവിൽ സിറ്റി താരത്തിന് വേണ്ടി ഭീമമായ തുകയാണ് ആവശ്യപ്പെടുന്നത്.ഇത് നൽകാൻ പിഎസ്ജി തയ്യാറാവുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
അതേസമയം പിഎസ്ജിയിലേക്ക് ചേക്കേറുന്നതിൽ സിൽവക്ക് എതിർപ്പൊന്നുമില്ല എന്നുള്ളതും ഇവർ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ലീഗ് വണ്ണിൽ AS മൊണാക്കോക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് സിൽവ.ആ സമയത്ത് കാമ്പോസിന് താരത്തെ പരിചയവുമുണ്ട്. അതുകൊണ്ടുതന്നെ സിൽവയെ കൂടി സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും നിലവിൽ പിഎസ്ജി വെച്ച് പുലർത്തുന്നുണ്ട്.