മത്സരത്തിന്റെ അവസാനം അടി പൊട്ടി,പന്തെറിഞ്ഞ് ഹാലന്റ്, കളിയാക്കി സിൽവ!

ഇന്നലെ ആവേശകരമായ ഒരു മത്സരം തന്നെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നത്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. ആദ്യം സിറ്റിക്ക് വേണ്ടി ഹാലന്റ് ലീഡ് നേടിക്കൊടുത്തു. എന്നാൽ കലാഫിയോരി, ഗബ്രിയേൽ എന്നിവർ നേടിയ ഗോളുകൾ ആഴ്സണലിനെ മുന്നിൽ എത്തിക്കുകയായിരുന്നു.

പക്ഷേ ട്രോസാർഡ് റെഡ് കാർഡ് കണ്ട് പുറത്തു പോയതോടെ രണ്ടാം പകുതിയിൽ 10 പേരെ വെച്ചുകൊണ്ടാണ് ആഴ്സണൽ കളിച്ചത്.മത്സരത്തിന്റെ അവസാനം വരെ അവർ പിടിച്ചുനിന്നു. എന്നാൽ 98ആം മിനുട്ടിൽ സ്റ്റോൺസ് ഗോൾ നേടിയതോടെ ആഴ്സണലിന്റെ വിജയമോഹങ്ങൾ തകർന്നടിയുകയായിരുന്നു. അതിനുശേഷം ഒരുപിടി വിവാദങ്ങളാണ് സംഭവിച്ചത്.

2 ടീമിലെ താരങ്ങളും കയ്യാങ്കളിയിൽ ഏർപ്പെടുകയായിരുന്നു.ഉന്തും തള്ളും കളിക്കളത്തിൽ അരങ്ങേറി. ഗോൾ നേടിയ സമയത്ത് ഹാലന്റ് ബോൾ എടുത്തുകൊണ്ട് ഗബ്രിയേലിന്റെ തലയിലേക്ക് എറിഞ്ഞത് വലിയ വിവാദമായിട്ടുണ്ട്. അതേസമയം മത്സരത്തിനിടയിൽ സിറ്റി സൂപ്പർതാരമായ സിൽവ ആഴ്സണലിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. 0 കിരീടങ്ങൾ എന്ന് ആംഗ്യഭാഷയിൽ കാണിച്ചുകൊണ്ടാണ് കളിക്കളത്തിൽ വച്ചുകൊണ്ട് ആഴ്സണലിനെ സിൽവ പരിഹസിച്ചത്.

മാത്രമല്ല മത്സരശേഷവും ഇദ്ദേഹം ആഴ്സണലിനെ പരിഹസിച്ചിട്ടുണ്ട്. എതിരാളികളായ ലിവർപൂളും ആഴ്സണലും തമ്മിലുള്ള വ്യത്യാസം ലിവർപൂളിനെ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ഉണ്ട് എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. ഏതായാലും ആവേശം അതിന്റെ പാരമ്യതയിൽ എത്തിയ ഒരു മത്സരമാണ് ഇന്നലെ ആരാധകർക്ക് കാണാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *