മഗ്വയ്ർ കളിച്ചത് ക്രിസ്റ്റ്യാനോക്കൊപ്പം സ്ട്രൈക്കറായി കൊണ്ട്, കാരണം വിശദീകരിച്ച് ടെൻ ഹാഗ്!
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയിരുന്നത്. യുവ സൂപ്പർതാരം അലജാൻഡ്രോ ഗർനാച്ചോയായിരുന്നു യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയിരുന്നത്.എന്നാൽ വിജയിച്ചിട്ടും ഗ്രൂപ്പിൽ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ട് ഗോളുകൾക്ക് വിജയിച്ചാൽ മാത്രമായിരുന്നു യുണൈറ്റഡിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിക്കമായിരുന്നുള്ളൂ.
ഈ മത്സരത്തിൽ ഗർനാച്ചോയുടെ പകരക്കാരനായി കൊണ്ട് 82ആം മിനുട്ടിൽ ഹാരി മഗ്വയ്റായിരുന്നു ഇറങ്ങിയിരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പിന്നീട് ഹാരി മഗ്വയ്ർ സ്ട്രൈക്കർ ആയി കൊണ്ടായിരുന്നു കളിച്ചിരുന്നത്. ഇതിന്റെ കാരണം ഇപ്പോൾ പരിശീലകനായ ടെൻ ഹാഗ് വ്യക്തമാക്കിയിട്ടുണ്ട്. ഉയരമുള്ള താരമാണ് മഗ്വയ്റെന്നും അതുകൊണ്ടുതന്നെ ഹെഡ്ഡറിലൂടെ ഗോൾ നേടാനുള്ള ശ്രമമായിരുന്നു തങ്ങൾ നടത്തിയത് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Manchester United manager Erik ten Hag explains substitutions and why Harry Maguire played up front #mufc https://t.co/VsZSq9bPzh
— Man United News (@ManUtdMEN) November 3, 2022
” മഗ്വയ്റെ മുന്നേറ്റ നിരയിൽ കളിപ്പിച്ചതിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങൾക്ക് ആ സന്ദർഭത്തിൽ ഒരു ഗോൾ കൂടി ആവശ്യമുണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹാരി മഗ്വയ്റും നല്ല രൂപത്തിൽ ഹെഡ് ചെയ്യുന്നവരാണ്.അതുകൊണ്ടുതന്നെ അവരിലേക്ക് പന്ത് എത്തിച്ചുകൊണ്ട് ഹെഡ്ഡറിലൂടെ ഒരു ഗോൾ നേടാനായിരുന്നു ഞങ്ങൾ ലക്ഷ്യം വെച്ചിരുന്നത് ” ഇതാണ് എറിക്ക് ടെൻ ഹാഗ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി തങ്ങളുടെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലക്കെതിരെയാണ് കളിക്കുക.വരുന്ന ഞായറാഴ്ചയാണ് ആ മത്സരം അരങ്ങേറുക.