മഗ്വയ്റെ യുണൈറ്റഡ് നഷ്ടപ്പെടുത്തുന്നു, പോകുന്നത് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക്!

2019ൽ 80 മില്യൺ പൗണ്ടെന്ന ലോക റെക്കോർഡ് തുകക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധനിര താരമായ ഹാരി മഗ്വയ്റെ ലെസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കിയത്.എന്നാൽ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. വലിയ രൂപത്തിലുള്ള അബദ്ധങ്ങൾ പലപ്പോഴും അദ്ദേഹം വരുത്തി വെച്ചിരുന്നു. യുണൈറ്റഡിൽ തുടർച്ചയായി മോശം പ്രകടനം മഗ്വയ്ർ നടത്തുകയായിരുന്നു.

ഇതോടുകൂടി യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് അദ്ദേഹത്തെ പുറത്തിരുത്താൻ ആരംഭിച്ചു.കഴിഞ്ഞ സീസണിൽ പല മത്സരങ്ങളിലും അദ്ദേഹം ബെഞ്ചിലായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനം എടുത്തു മാറ്റുകയും അദ്ദേഹത്തെ വിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡായിരുന്നു താരത്തിനു വേണ്ടി സജീവമായി ശ്രമിച്ചിരുന്നത്. 20 മില്യൻ പൗണ്ടിന്റെ ഒരു ഓഫർ അവർ നൽകുകയും ചെയ്തിരുന്നു.

എന്നാൽ യുണൈറ്റഡ് ഇത് നിരസിക്കുകയായിരുന്നു. പിന്നാലെ ഏറ്റവും പുതിയതായി കൊണ്ട് 30 മില്യൻ പൗണ്ടിന്റെ ഒരു ഓഫർ വെസ്റ്റ് ഹാം നൽകിയിട്ടുണ്ട്.ഈ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകരിച്ചു കഴിഞ്ഞു. അദ്ദേഹത്തെ വെസ്റ്റ് ഹാം യുണൈറ്റഡിന് കൈമാറാൻ മാഞ്ചസ്റ്റർ തയ്യാറായിക്കഴിഞ്ഞു എന്നുള്ള കാര്യം സ്‌കൈ സ്പോർട്സ് സ്ഥിരീകരിച്ചിട്ടുണ്ട്.ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇനി വെസ്റ്റ് ഹാമിന് താരവുമായി പേഴ്സണൽ എഗ്രിമെന്റിൽ എത്തുകയാണ് വേണ്ടത്.മഗ്വയ്ർ വെസ്റ്റ്‌ ഹാമിലേക്ക് പോവാൻ തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.യുണൈറ്റഡിൽ തന്നെ തുടർന്ന് തന്റെ സ്ഥാനത്തിന് വേണ്ടി പോരാടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പക്ഷേ ഈ പ്രീ സീസണിൽ പോലും അദ്ദേഹം മിസ്റ്റേക്കുകൾ വരുത്തി വെച്ചിരുന്നു. അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ഇപ്പോൾ ടെൻ ഹാഗിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *