മഗ്വയ്റെ മാറ്റി ആ താരത്തെ ക്യാപ്റ്റനാക്കൂ: യുണൈറ്റഡിന് ഫെർഡിനാന്റിന്റെ നിർദേശം!

യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്.ഈയിടെ രണ്ട് സമനിലകൾ യുണൈറ്റഡിന് വഴങ്ങേണ്ടി വന്നിരുന്നു. ഇതിന് പുറമേ ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിന്റെ എതിരാളികൾ അത്ലറ്റിക്കോയുമാണ്.

ഏതായാലും നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ഡിഫൻഡറായ ഹാരി മഗ്വയ്റാണ്. എന്നാൽ മഗ്വയ്റെ ക്യാപ്റ്റനാക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ റിയോ ഫെർഡിനാന്റ്.മറിച്ച് ഡേവിഡ് ഡിഹിയയെ ക്യാപ്റ്റനാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ഫെർഡിനാന്റിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഹാരി മഗ്വയ്റിന് ക്യാപ്റ്റന്റെ ആം ബാൻഡ് നൽകിയത് ഏറെ നേരത്തെയായി എന്നാണ് എന്റെ അഭിപ്രായം.മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്.ക്യാപ്റ്റന്റെ സമ്മർദ്ദമില്ലാതെ കളിക്കുക എന്നുള്ളത് കംഫർട്ടബിളായ ഒരു കാര്യമാണ്. ക്യാപ്റ്റനായിരിക്കുക എന്നുള്ളത് വലിയൊരു ഉത്തരവാദിത്തമാണ്.അതിനോടൊപ്പം ഒരു ചരിത്രം തന്നെ സഞ്ചരിക്കുന്നുണ്ട്. ക്യാപ്റ്റൻ സ്ഥാനം നിങ്ങളുടെ ചുമലുകക്ക് ഭാരം നൽകും.ആ ഭാരം ചുമക്കണമെങ്കിൽ നിങ്ങൾക്ക് എക്സ്പീരിയൻസ് ആവശ്യമാണ്. ക്യാപ്റ്റൻ എന്നതിലുപരി യുണൈറ്റഡിൽ നിലനിൽക്കുക എന്നുള്ളതായിരുന്നു മഗ്വയ്റിൽ ശ്രദ്ദിക്കേണ്ട കാര്യം.എന്നെ സംബന്ധിച്ചിടത്തോളം ഡിഹിയയാണ് യുണൈറ്റഡിന്റെ ക്യാപ്റ്റനാവേണ്ടത്.ജയം എങ്ങനെ ലഭിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം! ഇതാണ് ഫെർഡിനാന്റ് പറഞ്ഞത്.

ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി മിന്നും ഫോമിൽ കളിക്കുന്ന താരമാണ് ഡിഹിയ. അതേസമയം മഗ്വയ്ർക്ക് പലപ്പോഴും പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *