മഗ്വയ്റെ കൈവിടുന്നത് മണ്ടത്തരമാവും :ടെൻ ഹാഗിന് മുന്നറിയിപ്പുമായി അലൻ സ്മിത്ത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഡിഫൻഡറായ ഹാരി മഗ്വയ്ർ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന് യുണൈറ്റഡ് വിടാൻ താല്പര്യമില്ലെങ്കിലും ടെൻ ഹാഗ് താരത്തെ ഒഴിവാക്കുകയാണ്. മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിലേക്കായിരിക്കും മഗ്വയ്ർ ചേക്കേറുക. അവരുടെ പുതിയ ഓഫർ യുണൈറ്റഡ് സ്വീകരിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരമായിരുന്നു അലൻ സ്മിത്തിന് ഇക്കാര്യത്തോട് വിയോജിപ്പുണ്ട്.മഗ്വയ്റെ കൈവിടുന്നത് മണ്ടത്തരം ആയിരിക്കും എന്ന് മുന്നറിയിപ്പാണ് അദ്ദേഹം ഇപ്പോൾ ടെൻ ഹാഗിന് നൽകിയിട്ടുള്ളത്.അതിനുള്ള വിശദീകരണവും അലൻ സ്മിത്ത് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മഗ്വയ്റെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണം എന്നില്ല.പതിയെ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടോളും. പക്ഷേ സ്‌ക്വാഡിന് ഡെപ്ത്ത് ആവശ്യമാണ്.നാല് മികച്ച സെന്റർ ബാക്ക്മാർ എങ്കിലും ടീമിനകത്ത് വേണം.അദ്ദേഹം ക്ലബ്ബിലേക്ക് വന്ന സമയത്ത് ഒരുപാട് പ്രഷർ ഉണ്ടായിരുന്നു.കൂടാതെ ക്യാപ്റ്റൻസി പ്രഷറും വന്നു.അതുകൊണ്ടാണ് മികവ് പുലർത്താൻ സാധിക്കാതെ പോയത്.ഇപ്പോൾ അദ്ദേഹത്തെ നിലനിർത്തിയാൽ തന്റെ സ്ഥാനം വീണ്ടെടുക്കാൻ വേണ്ടി അദ്ദേഹം പോരാടും.അത് ടീമിന് ഗുണകരമാവുകയും ചെയ്യും. ഞാൻ ടീമിന്റെ പരിശീലകൻ ആയിരുന്നുവെങ്കിൽ തീർച്ചയായും മഗ്വയ്റെ നിലനിർത്തും. ഇപ്പോൾ അദ്ദേഹത്തെ കൈവിട്ടാൽ അത് മണ്ടത്തരമാവുകയാണ് ചെയ്യുക “ഇതാണ് അലൻ സ്മിത്ത് പറഞ്ഞിട്ടുള്ളത്.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഡിഫൻഡറെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്.ബയേണിന്റെ സൂപ്പർ താരമായ ബെഞ്ചമിൻ പവാർഡിനെയാണ് അവർ ലക്ഷ്യം വെക്കുന്നത്. വലിയ പ്രതീക്ഷകളോടുകൂടി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ മഗ്വയ്ർ സമ്പൂർണ്ണ പരാജയമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *