മഗ്വയ്റുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ? പകരക്കാരനാവാൻ ഇവർ 5 പേർ!

ഈ സീസണിൽ മോശം പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. മാത്രമല്ല ക്യാപ്റ്റനായ ഹാരി മഗ്വയ്റും മോശം പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ മഗ്വയ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കണമെന്നുള്ള ആവശ്യം വളരെ ശക്തമാണ്.യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

ഏതായാലും മഗ്വയ്റെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയാണെങ്കിൽ ആരായിരിക്കും യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റനാവുക? അതിനു സാധ്യതയുള്ള അഞ്ചു പേരുടെ ലിസ്റ്റ് പ്രമുഖ മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതിങ്ങനെയാണ്.

1-ക്രിസ്റ്റ്യാനോ റൊണാൾഡോ

ടീമിൽ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹം പോർച്ചുഗലിന്റെ ക്യാപ്റ്റൻ കൂടിയാണ്. പക്ഷേ ലോങ്ങ് ടെമിലേക്ക് അനുയോജ്യനായ ക്യാപ്റ്റനല്ല റൊണാൾഡോ.

2- ബ്രൂണോ ഫെർണാണ്ടസ്

ഈ പ്രീമിയർലീഗിൽ അഞ്ച് മത്സരങ്ങളിൽ ബ്രൂണോ യുണൈറ്റഡ് ക്യാപ്റ്റനായിട്ടുണ്ട്.ലോങ്ങ് ടെമിലേക്ക് അനുയോജ്യനായ താരമാണ് ബ്രൂണോ. കാരണം ഇവിടെ അഞ്ചുവർഷത്തെ പുതിയ കരാറിൽ അദ്ദേഹം ഒപ്പുവെച്ചിരുന്നു.

3-ഡേവിഡ് ഡിഹിയ

എല്ലാ മത്സരങ്ങളിലും സ്ഥാനം ഉറപ്പുള്ള ഒരേ ഒരു താരമാണ് ഡേവിഡ് ഡിഹിയ. എല്ലാ താരങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാൻ അനുയോജ്യനാണ് ഡിഹിയ.

4-റാഫേൽ വരാനെ

ഈ സീസണിൽ പരിക്കുകൾ മൂലം കൂടുതൽ മത്സരങ്ങൾ കളിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.പക്ഷെ അനുഭവസമ്പത്തുള്ള താരമാണ് വരാനെ. മുമ്പ് റയലിന്റെയും ഫ്രാൻസിന്റെയും ക്യാപ്റ്റനാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

5- മക്ടോമിനെ

ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒരു താരമാണ് മക്ടോമിനി. പക്ഷേ പരിചയസമ്പത്തിന്റെ അഭാവം താരത്തിനുണ്ട്.

ഏതായാലും ഇവരൊക്കെയാണ് 5 താരങ്ങൾ. ഇവരിൽ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആവണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന താരമാരാണ്? അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *