ഭാവിയുടെ സൂപ്പർ താരമാണ്, സിറ്റിയുടെ ബ്രസീലിയൻ യുവതാരത്തെ കുറിച്ച് റിവാൾഡോ പറയുന്നു!

ഓരോ ട്രാൻസ്ഫർ ജാലകത്തിലും നിരവധി ബ്രസീലിയൻ പ്രതിഭകൾ യൂറോപ്പിലെ പല പ്രമുഖ ക്ലബുകളിലേക്കും ചേക്കേറാറുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിലും അത്തരത്തിലുള്ള ഒരു ട്രാൻസ്ഫർ നടന്നിരുന്നു.ഫ്ലൂമിനെൻസിന്റെ വണ്ടർ കിഡായിരുന്ന കയ്കിയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയിരിക്കുന്നത്.ഒൻപത് മില്യൺ പൗണ്ടിനാണ് ഈ 18-കാരനായ താരത്തെ സിറ്റി റാഞ്ചിയത്. താരം സിറ്റിയോടൊപ്പം പരിശീലനം നടത്തുകയും ചെയ്തിരുന്നു.ഏതായാലും കയ്ക്കി ഭാവിയിലെ ഒരു സൂപ്പർ താരമാവുമെന്ന് പ്രവചിച്ചിരിക്കുകയാണിപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ.കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിവാൾഡോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലിന്റെ യുവവിംഗറായ കെയ്കി ഈ അടുത്താണ് മാഞ്ചസ്റ്റർ സിറ്റിയിൽ ജോയിൻ ചെയ്തത്. ബ്രസീലിയൻ മാധ്യമങ്ങൾ വലിയ രീതിയിൽ പുകഴ്ത്തുന്ന ഒരു താരമാണ് കയ്കി.അദ്ദേഹം ഭാവിയിൽ ഒരു സൂപ്പർ താരമാവുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല.പക്ഷേ കേവലം 18-ആം വയസ്സിൽ തന്നെ താരം ഇംഗ്ലീഷ് ഫുട്‍ബോളിൽ എത്തിയിട്ടുണ്ട്.അത്കൊണ്ട് തന്നെ താരം അഡാപ്റ്റാവാൻ സമയം ആവിശ്യമുണ്ട്. ഇതിനാൽ ഉടൻ തന്നെ താരത്തിന് സിറ്റിയുടെ ഫസ്റ്റ് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്.ഗബ്രിയേൽ ജീസസിന്റെ സാന്നിധ്യം തീർച്ചയായും യുവതാരത്തെ സഹായിക്കും.ഗോളുകളും അസിസ്റ്റുകളും നേടിക്കൊണ്ട് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ പെപ് ഗ്വാർഡിയോളയുടെ ടീമിലെ പ്രധാനപ്പെട്ട താരമാവാൻ കയ്കിക്ക്‌ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു ” റിവാൾഡോ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഫ്ലൂമിനൻസിന്റെ സീനിയർ ടീമിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.താരം ഭാവിയിലെ സൂപ്പർ താരമാവുമെന്ന് തന്നെയാണ് ബ്രസീൽ ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *