ഭയമില്ല,തന്നെ ലിവർപൂൾ പുറത്താക്കാത്തതിന്റെ കാരണം വ്യക്തമാക്കി ക്ലോപ്!

ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ നിരവധി പരിശീലകർക്ക് തങ്ങളുടെ സ്ഥാനം നഷ്ടമായിരുന്നു. ഏറ്റവും പുതുതായി കൊണ്ട് ചെൽസി പരിശീലകനായ ഗ്രഹാം പോട്ടറെയായിരുന്നു ക്ലബ്ബ് ഒഴിവാക്കിയിരുന്നത്. ആകെ 12 പരിശീലകരെയാണ് പ്രീമിയർ ലീഗിൽ നിന്നും ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്.

ഈ സീസണിൽ മോശം പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്.കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ പരാജയം അവർ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനെ താൻ ഭയപ്പെടുന്നില്ല എന്ന് ക്ലോപ് വ്യക്തമാക്കി കഴിഞ്ഞു. ലിവർപൂളിന് മുമ്പ് ഒരുപാട് നേട്ടങ്ങൾ കൊടുത്തതിനാലാണ് ഇപ്പോഴും താൻ പരിശീലകസ്ഥാനത്ത് തുടരുന്നതെന്നും ക്ലോപ് വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ലിവർപൂളിന്റെ പരിശീലകസ്ഥാനം രാജിവെക്കുക എന്നുള്ളത് ഇപ്പോൾ എന്റെ പ്ലാനുകളിൽ ഇല്ല.ഒരുപാട് പേർ പുറത്താവുന്നു. ഞാൻ ഇപ്പോഴും തുടരുന്നു.അവസാനത്തെ പരിശീലകനായിരിക്കും ഞാൻ.പക്ഷേ പുറത്താക്കുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.പരിശീലകർ ആരും തന്നെ അതിന് ഭയപ്പെടുന്നു എന്ന് എനിക്ക് തോന്നുന്നില്ല.കഴിഞ്ഞ കുറച്ച് വർഷമായി ഞാൻ ക്ലബ്ബിന് നേടിക്കൊടുത്തത് കാരണമാണ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നത് എന്നുള്ളത് എനിക്ക് ബോധ്യമുണ്ട്.പക്ഷേ അത് ഞാൻ ഇഷ്ടപ്പെടുന്നില്ല.ഞങ്ങൾക്ക് ഇങ്ങനെ തുടരാൻ കഴിയില്ല.ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ ഇനി നടത്തേണ്ടതുണ്ട്.ടീമിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം ‘ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തുള്ള ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിട്ടുണ്ട്.അടുത്ത മത്സരത്തിൽ ചെൽസിയാണ് ഇനി ലിവർപൂളിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *