ബ്രൂണോ തന്നെ ഹീറോ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മുപ്പത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺമൗത്തിനെ തകർത്തു വിട്ടത് 5-2 എന്ന സ്കോറിനായിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന യുണൈറ്റഡ് അഞ്ച് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് കരുത്ത് കാട്ടിയത്‌. യുണൈറ്റഡിന്റെ യുവനിര സംഹാരതാണ്ഡവമാടിയ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ ബ്രൂണോ ഫെർണാണ്ടസ് ആണ് മത്സരത്തിലെ ഹീറോ ആയി മാറിയത്. കൂടാതെ ഇരട്ട ഗോളുകൾ നേടിയ പതിനെട്ടുകാരൻ ഗ്രീൻവുഡും ഓരോ ഗോൾ വീതം നേടിയ മാർഷ്യലും റാഷ്ഫോർഡുമാണ് ബേൺമൗത്തിനെ തച്ചുതകർത്തത്. ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തോടെ കേവലം ഒൻപത് മത്സരങ്ങളിൽ നിന്ന് ആറു ഗോളും അഞ്ച് അസിസ്റ്റും പ്രീമിയർ ലീഗിൽ സ്വന്തം പേരിൽ കൂട്ടിച്ചേർക്കാൻ താരത്തിനായി. ഇന്നലെ നടന്ന മത്സരത്തിലും യുണൈറ്റഡിന്റെ ഹീറോ ബ്രൂണോ തന്നെയാണ്. 9.1 ആണ് ബ്രൂണോക്ക് ഹൂ സ്‌കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ച റേറ്റിംഗ് 7.04 ആണ്. മറുഭാഗത്തുള്ള ബേൺമൗത്തിന് ലഭിച്ചതു 6.11 ആണ്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് : 7.04
ബ്രൂണോ ഫെർണാണ്ടസ് : 9.1
മാർഷ്യൽ : 7.9
ഗ്രീൻവുഡ് : 8.5
റാഷ്ഫോർഡ് : 7.8
പോഗ്ബ : 7.8
മാറ്റിച്ച് : 7.2
ബിസാക്ക : 7.1
ലിന്റോൾഫ് : 6.6
മഗ്വയ്ർ : 6.7
ഷോ : 6.9
ഡിഗിയ : 6.0
ബെയ്‌ലി : 6.0(സബ് )
ജെയിംസ് : 6.4(സബ് )
മാറ്റ : 6.0(സബ് )
ഇഗ്‌ഹാലോ: 5.8(സബ് )
ഫ്രെഡ് : 6.9(സബ്)

ബേൺമൗത്ത് : 6.11
കിങ് : 7.4
സോലങ്കെ : 6.4
സ്റ്റാനിസ്ലസ് : 7.0
ലെർമ : 6.1
കുക്ക് : 5.8
ബ്രൂക്സ് : 5.8
റിക്കോ : 6.2
കെല്ലി : 5.7
എയ്ക് : 5.8
സ്മിത്ത് : 5.3
റാംസ്ഡെയ്ൽ : 5.8
വിൽ‌സൺ : 6.3(സബ് )
സ്റ്റൈസി : 6.1(സബ് )
ഗോസ്‌ലിങ് : 6.0(സബ് )
ഗ്രോൻവെൽഡ് : 5.9(സബ് )
ബില്ലിംഗ് : 6.3(സബ് )

Leave a Reply

Your email address will not be published. Required fields are marked *