ബ്രൂണോ ഗിമിറസ് സിറ്റിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പെപ്പിനെ പ്രശംസിച്ച് താരം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റി വിജയിച്ചത്.ഫോഡൻ,സിൽവ എന്നിവരായിരുന്നു സിറ്റിയുടെ ഗോളുകൾ നേടിയത്. മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ബ്രൂണോ ഗിമിറസ് തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. മത്സരശേഷം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ബ്രൂണോയെ പ്രത്യേകം എടുത്ത് പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇതേക്കുറിച്ച് ബ്രൂണോ ഗിമിറസിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.പെപ് ഗാർഡിയോളയെ പ്രശംസിച്ചു കൊണ്ടാണ് പിന്നീട് ബ്രൂണോ സംസാരിച്ചത്.ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകൻ എന്നാണ് പെപ്പിനെ കുറിച്ച് ഈ ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.ബ്രൂണോയുടെ വാക്കുകളെ ESPN ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എന്നെ കുറിച്ച് പെപ് വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. എനിക്ക് അത് സന്തോഷം നൽകുന്ന കാര്യമാണ്.ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധത്തിലാണ്.ഞങ്ങൾ പരസ്പരം കുറച്ചു തവണ സംസാരിച്ചിട്ടുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം പെപ് ഒരു ജീനിയസാണ്. മാത്രമല്ല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ കൂടിയാണ് അദ്ദേഹം “ബ്രൂണോ പറഞ്ഞു.

ബ്രൂണോ അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഇപ്പോൾ വ്യാപകമാണ്.2026 വരെയുള്ള കോൺട്രാക്ട് ഈ ബ്രസീലിയൻ താരത്തിന് ന്യൂകാസിലുമായി അവശേഷിക്കുന്നുണ്ട്. താരത്തെ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിന് താല്പര്യം. നേരത്തെ ചെൽസി,റയൽ മാഡ്രിഡ് എന്നിവരെ ബന്ധപ്പെടുത്തിക്കൊണ്ടും വാർത്തകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *