ബ്രൂണോയുടെ ട്രോൾ വീഡിയോ ഇറക്കി,ഫുൾ ഹാം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ടെൻഹാഗ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഫുൾഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറിയത്. പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് ഈ മത്സരത്തിൽ കളിച്ചിരുന്നു.
ഈ മത്സരത്തിനിടെ ഫുൾഹാം താരമായ സാസ ലൂക്കിച്ചുമായുള്ള ഒരു ചാലഞ്ചിനിടെ ബ്രൂണോ ഫെർണാണ്ടസ് വീഴുകയായിരുന്നു. പിന്നീട് വലിയ രൂപത്തിൽ ആർത്തു വിളിച്ചുകൊണ്ട് അദ്ദേഹം ഫൗളിന് വേണ്ടി വാദിച്ചു. എന്നാൽ റഫറി ഇത് കണ്ടില്ലെന്ന് നടിച്ചതോടെ ബ്രൂണോ എഴുന്നേൽക്കുകയും കളി തുടരുകയുമായിരുന്നു.ഇതിന്റെ വീഡിയോ ട്രോൾ രൂപത്തിൽ ഫുൾഹാം തങ്ങളുടെ tiktokൽ പുറത്തിറക്കിയിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലാവുകയും ചെയ്തു. എന്നാൽ ഇതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് രംഗത്ത് വന്നിട്ടുണ്ട്.ഫുൾഹാം ഇക്കാര്യത്തിൽ മാപ്പ് പറയണം എന്നാണ് ഈ പരിശീലകൻ ആവശ്യപ്പെട്ടിട്ടുള്ളത്.ടെൻഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨| This is the TikTok video that Fulham published on their official TikTok account, mocking Bruno Fernandes. 😬pic.twitter.com/3cshBreV8K
— CentreGoals. (@centregoals) February 29, 2024
“എനിക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നു. പക്ഷേ അവർ ചെയ്ത കാര്യം ശരിയായ ഒന്നല്ല.ഒരു ക്ലബ്ബ് ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് നടത്തുക എന്നത് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒന്നാണ്.അത് തീർത്തും തെറ്റാണ്.ഫുൾഹാം മാപ്പ് പറയുകയാണ് വേണ്ടത്.ബ്രൂണോ ഫെർണാണ്ടസ് ഞങ്ങളുടെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തിൽ ഒരു സംശയവും വേണ്ട “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു പരീക്ഷണമാണ്. പ്രീമിയർ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയാണ് അവരുടെ എതിരാളികൾ. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് ഈ മത്സരം കാണാൻ സാധിക്കുക. സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ച് കൊണ്ടാണ് ഈ ഡെർബി അരങ്ങേറുക.