ബ്രൂണോയുടെ ആറ്റിട്യൂഡ്, പ്രശംസകളുമായി കാരിക്ക്!

കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നത്. മത്സരത്തിന്റെ ആദ്യഇലവനിൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന് ഇടമുണ്ടായിരുന്നില്ല. പക്ഷേ പകരക്കാരനായി ഇറങ്ങിയ ബ്രൂണോ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്.പല മുന്നേറ്റങ്ങളും സംഘടിപ്പിച്ച ബ്രൂണോ സാഞ്ചോയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

ഏതായാലും ബ്രൂണോയുടെ ആറ്റിട്യൂഡിനെ ഇപ്പോൾ പരിശീലകനായ കാരിക്ക് വാഴ്ത്തിയിട്ടുണ്ട്.മത്സരത്തിൽ വന്നത് മുതൽ വലിയ സ്വാധീനം ചെലുത്താൻ ബ്രൂണോക്ക്‌ കഴിഞ്ഞു എന്നാണ് കാരിക്ക് അറിയിച്ചത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കാരിക്ക് പറഞ്ഞത് ഇങ്ങനെയാണ്.

“എല്ലാ താരങ്ങളും വലിയ മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.ഞാൻ മുമ്പ് തന്നെ പറഞ്ഞതാണ്, ഞാൻ വലിയൊരു പൊസിഷനിലാണ് ഇരിക്കുന്നത്. മികച്ച താരങ്ങളിൽ നിന്നാണ് ഞാൻ ചിലരെ ചൂസ് ചെയ്യേണ്ടത്.ബ്രൂണോ ഫെർണാണ്ടസ് കളത്തിലേക്ക് വന്നതിന് ശേഷം മത്സരത്തിലുടനീളം വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു.കൂടാതെ റാഷ്ഫോർഡും അങ്ങനെയായിരുന്നു. രണ്ട് പേരും ഫന്റാസ്റ്റിക്കായിട്ടുള്ള പ്രകടനമാണ് പുറത്തെടുത്തത്.തീർച്ചയായും ഞങ്ങൾ ബ്രൂണോയിൽ നിന്നും ഇത്തരത്തിലുള്ള പ്രകടനങ്ങൾ പ്രതീക്ഷിക്കുകയും പ്ലാൻ ചെയ്യുകയും ചെയ്തിരുന്നു.തീർച്ചയായും അത് അദ്ദേഹം നടപ്പിലാക്കിയതിൽ ഞാൻ വളരെ സന്തോഷവാനാണ് ” കാരിക്ക് പറഞ്ഞു.

ഇന്ന് ചെൽസിക്കെതിരെയാണ് കാരിക്കിന്റെ കീഴിൽ പ്രീമിയർ ലീഗിലെ ആദ്യമത്സരം യുണൈറ്റഡ് കളിക്കുക. ഇതിന്റെ ആദ്യ ഇലവനിൽ ബ്രൂണോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *