ബ്രൂണോക്ക് ലഭിക്കുന്നത് അനാവശ്യ വിമർശനം:പിന്തുണച്ച് ഹൊയ്ലുണ്ട്

ഈ സീസണിൽ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ നടത്തിയിട്ടുള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.ഈ സീസണിൽ ഇനി ഒരേയൊരു കിരീട സാധ്യത മാത്രമാണ് അവർക്ക് അവശേഷിക്കുന്നത്.FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് അവരുടെ എതിരാളികൾ. സിറ്റിയോട് പരാജയപ്പെട്ടാൽ ഇത്തവണയും കിരീടമില്ലാത്ത സീസണായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്.

പരിശീലകൻ എറിക് ടെൻ ഹാഗിന് ലഭിക്കുന്നതുപോലെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനും ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ താൻ യുണൈറ്റഡ് വിട്ടേക്കും എന്നുള്ള ഒരു സൂചന ഈയിടെ ബ്രൂണോ നൽകുകയും ചെയ്തിരുന്നു. ഏതായാലും ബ്രൂണോയെ പിന്തുണച്ചുകൊണ്ട് സഹതാരമായ ഹൊയ് ലുണ്ട് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ബ്രൂണോക്ക് ലഭിക്കുന്നത് അനാവശ്യ വിമർശനമാണ് എന്നാണ് സ്ട്രൈക്കർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം എനിക്കൊരു അസിസ്റ്റ് നൽകിയിരുന്നു.ആ പാസിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുകയാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്.അദ്ദേഹത്തിന് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.അത് തികച്ചും അനാവശ്യമായതും അർഹിക്കാത്തതുമാണ്. എപ്പോഴും ടീമിനുവേണ്ടി ഹൈ ലെവലിൽ കളിക്കുന്ന താരമാണ് ബ്രൂണോ.കൂടാതെ മികച്ച ഒരു ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം ” ഇതാണ് ഹൊയ് ലുണ്ട് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ആകെ 45 മത്സരങ്ങളാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിരിക്കുന്നത്. അതിൽ നിന്ന് 15 ഗോളുകളും 11 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഷെഫീൽഡ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ബ്രൂണോയായിരുന്നു തിളങ്ങിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു ആ മത്സരത്തിൽ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *