ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തപ്പോൾ ജീസസ് പ്രതികരിച്ചത് എങ്ങനെ? ആർടെറ്റ പറയുന്നു!

ഈ കഴിഞ്ഞ രണ്ട് സൗഹൃദമത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂപ്പർതാരം ഗബ്രിയേൽ ജീസസിന് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം നടത്തിയിട്ടും ടിറ്റെ ജീസസിനെ ഒഴിവാക്കുകയായിരുന്നു. അതേസമയം ടീമിൽ ഇടം കണ്ടെത്തിയ റീചാർലീസൺ മൂന്ന് ഗോളുകൾ നേടി കൊണ്ട് തിളങ്ങുകയും ചെയ്തിരുന്നു.

ഏതായാലും ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ ഗബ്രിയേൽ ജീസസ് എങ്ങനെയാണ് പ്രതികരിച്ചത് എന്നുള്ളത് ആഴ്സണലിന്റെ പരിശീലകനായ ആർടെറ്റ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. അതായത് വളരെ വിനയമുള്ള വ്യക്തിയാണ് ജീസസെന്നും പരിശീലകന്റെ തീരുമാനം അംഗീകരിച്ച അദ്ദേഹം ഇനിയും താൻ ഇമ്പ്രൂവ് ആകാനുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു എന്നാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അസാമാന്യ വിനയമുള്ള ഒരു വ്യക്തിയാണ് ഗബ്രിയേൽ ജീസസ്.ബ്രസീൽ പരിശീലകന്റെ തീരുമാനം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. മാത്രമല്ല ഇക്കാര്യം അറിഞ്ഞപ്പോൾ ജീസസ് പറഞ്ഞത് ഇങ്ങനെയാണ്. ‘ ഓക്കേ,ഞാൻ ഇനിയും ഇമ്പ്രൂവ് ആകേണ്ടിയിരിക്കുന്നു.ഞാൻ ഇനിയും കൂടുതൽ ചെയ്യണം.അങ്ങനെ ബ്രസീൽ ടീമിൽ എത്തണം.എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു ലക്ഷ്യം തന്നെയാണ്. എനിക്ക് അവിടെ വലിയ അവസരമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായ ഒരു ക്ലബ്ബിൽ തന്നെയാണ് ഞാൻ എത്തിയിട്ടുള്ളത് ‘ ഇതായിരുന്നു ജീസസ് പറഞ്ഞത്. തീർച്ചയായും ജീസസിനെ ബ്രസീൽ ജഴ്സിയിൽ കാണാം എന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ഇതാണ് പരിശീലകൻ ആർടെറ്റ പറഞ്ഞത്.

ഈ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ജീസസ് പുറത്തെടുക്കുന്നത്. ആകെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി കൊണ്ട് 7 ഗോൾ പങ്കാളിത്തം ഈ ബ്രസീലിയൻ താരം വഹിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *