ബ്രസീലിയൻ സ്‌ക്വാഡിൽ ഇംഗ്ലീഷ് ആധിപത്യം!

ഇന്നലെയായിരുന്നു ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. പരമാവധി ഉൾപ്പെടുത്താൻ കഴിയുന്ന 26 പേർ അടങ്ങിയ ഒരു സ്‌ക്വാഡ് ആണ് ടിറ്റെ പുറത്തുവിട്ടിട്ടുള്ളത്. പരിക്കു മൂലം സൂപ്പർതാരം ഫിലിപ്പെ കൂട്ടിഞ്ഞോക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല റോബെർട്ടോ ഫിർമിനോയെയും ബ്രസീൽ സ്‌ക്വാഡിൽ ടിറ്റെ ഉൾപ്പെടുത്തിയിട്ടില്ല.

പഅതേസമയം തിവുപോലെ ഇത്തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു തന്നെയാണ് ഏറ്റവും കൂടുതൽ താരങ്ങൾ ബ്രസീൽ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.12 താരങ്ങളാണ് ആകെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വേൾഡ് കപ്പുകളിലും പ്രീമിയർ ലീഗിൽ നിന്ന് തന്നെയായിരുന്നു ബ്രസീൽ ടീമിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഇടം നേടിയിരുന്നത്.

അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് സ്പാനിഷ് ലീഗായ ലാലിഗയാണ്. 5 താരങ്ങളാണ് ലാലിഗയിൽ നിന്നും ബ്രസീലിന്റെ ടീമിൽ ഇടം നേടിയിട്ടുള്ളത്.ഇറ്റലിയിൽ നിന്നും ബ്രസീലിയൻ ലീഗിൽ നിന്നും മൂന്ന് താരങ്ങൾ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.ഫ്രാൻസിൽ നിന്നും രണ്ടു താരങ്ങളും മെക്സിക്കോയിൽ നിന്ന് ഒരു താരവുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.ഡാനി ആൽവസാണ് നിലവിൽ മെക്സിക്കൻ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്നത്.

ഏതായാലും ലീഗുകളുടെ അടിസ്ഥാനത്തിലുള്ള പട്ടിക നമുക്കൊന്ന് പരിശോധിക്കാം.

ENGLAND (12) – Alisson, Ederson, Thiago Silva, Casemiro, Fabinho, Fred, Bruno Guimarães, Lucas Paquetá, Antony, Richarlison, Gabriel Jesus and Gabriel Martinelli

SPAIN (5) – Éder Militão, Alex Telles, Raphinha, Vini Jr and Rodrygo

ITALY (3) – Danilo, Bremer and Alex Sandro

BRAZIL (3) – Weverton, Everton Ribeiro and Pedro

France (2)- Neymar And Marquinhos

MEXICO (1) – Daniel Alves

Leave a Reply

Your email address will not be published. Required fields are marked *