ബ്രസീലിയൻ സൂപ്പർ താരത്തെ ടെൻഹാഗ് യുണൈറ്റഡിലെത്തിച്ചേക്കും, അഭ്യൂഹങ്ങൾ സജീവമാകുന്നു!

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് എറിക് ടെൻഹാഗിനെ ഔദ്യോഗികമായി നിയമിച്ചിരുന്നു. അടുത്ത സീസൺ മുതലാണ് ടെൻഹാഗ് യുണൈറ്റഡിനെ പരിശീലിപ്പിച്ച് തുടങ്ങുക.യുണൈറ്റഡിനെ മികവിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന ഉത്തരവാദിത്വമാണ് ടെൻ ഹാഗിനുള്ളത്.

അതുകൊണ്ടുതന്നെ ആവശ്യമുള്ള താരങ്ങളെ സൈൻ ചെയ്യാൻ യുണൈറ്റഡ് ടെൻഹാഗിന് അനുമതി നൽകി എന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് ടെൻ ഹാഗ് ആദ്യമായി യുണൈറ്റഡിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെയാണ്. ഡച്ച് മാധ്യമമായ ഡി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ ഈ സീസണിൽ ടെൻ ഹാഗിന് കീഴിൽ അയാക്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ആന്റണി നടത്തുന്നത്.12 ഗോളുകളും 10 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.മൂന്ന് വർഷം കൂടി ആന്റണിക്ക് അയാക്സുമായി കരാർ അവശേഷിക്കുന്നുണ്ടെങ്കിലും ക്ലബ് വിടാൻ താരത്തിന് താല്പര്യമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. തന്റെ കരിയറിലെ അടുത്ത സ്റ്റെപ്പ് എടുത്തു വെക്കാൻ സമയമായി എന്നാണ് ആന്റണി വിശ്വസിക്കുന്നത്. ഏതായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അയാക്സാണ്.

അതേസമയം എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്ങിനെയും ടെൻ ഹാഗ് ലക്ഷ്യം വെക്കുന്നു എന്നുള്ള റൂമറുകളും സജീവമാണ്.ടെൻ ഹാഗിന് കീഴിൽ അയാക്സിന് വേണ്ടി കളിച്ചിരുന്ന താരമാണ് ഡിയോങ്. എന്നാൽ ബാഴ്സ താരത്തെ വിട്ടുനൽകാൻ സാധ്യതകൾ കുറവാണ്

Leave a Reply

Your email address will not be published. Required fields are marked *