ബ്രസീലിയൻ സൂപ്പർതാരത്തിന് പരിക്ക്, പ്രതികരിച്ച് ടെൻ ഹാഗ്!
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ലീഡ്സ് യുണൈറ്റഡാണ് മാഞ്ചസ്റ്ററിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.
ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണി കളിക്കില്ല. അദ്ദേഹം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ് ഉള്ളത്.താരം എന്ന് തിരിച്ചു വരും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗും ഇതുതന്നെയാണ് പങ്കുവെച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ആന്റണി എത്ര കാലം പുറത്തിരിക്കും എന്നുള്ളത് എനിക്ക് അറിയില്ല. പക്ഷേ ഒരുപാട് കാലം ഒന്നും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ വരും ദിവസങ്ങളിൽ പരിക്ക് ഏത് രൂപത്തിലാണ് മുന്നോട്ടുപോകുന്നത് എന്നുള്ളത് നോക്കിക്കാണാം.അദ്ദേഹത്തിന്റെ കാലില്‍ ആണല്ലോ പരിക്കുള്ളത്.അതുകൊണ്ടുതന്നെ എനിക്കത് വ്യക്തമാക്കാൻ കഴിയില്ല. നിങ്ങളത് മനസ്സിലാക്കുകയാണ് വേണ്ടത് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
Antony pic.twitter.com/vSNeJfyZXD
— UtdStories (@UtdStories) February 7, 2023
കഴിഞ്ഞ സമ്മറിലായിരുന്നു വലിയ തുക നൽകിക്കൊണ്ട് ആന്റണിയെ യുണൈറ്റഡ് സ്വന്തമാക്കിയത്. ഖത്തർ വേൾഡ് കപ്പിന് മുന്നേ 5 മത്സരങ്ങൾ അദ്ദേഹത്തിന് പരിക്കു മൂലം നഷ്ടമായിരുന്നു. പക്ഷേ അതിനുശേഷം നടന്ന 13 മത്സരങ്ങളിലും അദ്ദേഹം ലഭ്യമായിരുന്നു.
പ്രീമിയർ ലീഗിൽ ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിയാത്തതിൽ ആന്റണിക്ക് പലരിൽ നിന്നും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.