ബ്രസീലിയൻ സൂപ്പർതാരം ബെൻസിമയുടെ ഇത്തിഹാദിലേക്ക്? സാധ്യതകൾ വർദ്ധിക്കുന്നു.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് നിലവിലെ ബാലൺഡി’ഓർ ജേതാവായ കരിം ബെൻസിമയെ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഫ്രഞ്ച് സൂപ്പർതാരമായ എങ്കോളോ കാന്റെയേയും അവർ സ്വന്തമാക്കി.സെൽറ്റിക്കിൽ നിന്നും ജോട്ടയെ കൂടി സ്വന്തമാക്കിയതോടെ ടീമിന്റെ ശക്തി വർദ്ധിച്ചിട്ടുണ്ട്.കൂടുതൽ സൂപ്പർ താരങ്ങളെ ഇപ്പോൾ അവർ ലക്ഷ്യമിടുന്നുണ്ട്.

അതിലൊരു താരമാണ് ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ഫാബിഞ്ഞോ. അദ്ദേഹത്തെ സ്വന്തമാക്കാൻ അൽ ഇത്തിഹാദിന് താല്പര്യമുണ്ട് എന്നുള്ള കാര്യം പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തിന് വേണ്ടി 40 മില്യൺ പൗണ്ട് വരെ മുടക്കാൻ ഈ സൗദി ക്ലബ്ബ് തയ്യാറായിക്കഴിഞ്ഞു.

2026 വരെയാണ് ഫാബിഞ്ഞോക്ക് ലിവർപൂളുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. താരത്തെ കൈവിടാൻ ലിവർപൂളിന് ബുദ്ധിമുട്ടില്ലെങ്കിലും കൃത്യമായ ഒരു പകരക്കാരൻ ലിവർപൂളിന് ഇല്ല.അത് അവരെ സംബന്ധിച്ചിടത്തോളം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.സതാംപ്റ്റന്റെ റോമിയോ ലാവിയയെ ഇപ്പോൾ അവർ ലക്ഷ്യം വെക്കുന്നുണ്ട്. അദ്ദേഹത്തെ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഫാബിഞ്ഞോയെ ലിവർപൂൾ കൈവിട്ടേക്കും. അതേസമയം ലാവിയക്ക് വേണ്ടി ചെൽസിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.

കഴിഞ്ഞ സീസണിൽ 49 മത്സരങ്ങൾ ലിവർപൂളിന് വേണ്ടി കളിച്ച താരമാണ് ഫാബിഞ്ഞോ.ലിവർപൂളിന്റെ അത്രയും പ്രധാനപ്പെട്ട താരമാണ് ഇദ്ദേഹം.അതേസമയം ലിവർപൂളിന്റെ ക്യാപ്റ്റനായ ഹെന്റെഴ്സണും ക്ലബ്ബ് വിടുകയാണ്. മറ്റൊരു സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ലിവർപൂളിന്റെ മറ്റൊരു മിഡ്ഫീൽഡറായ തിയാഗോ അൽകന്റാറയെ സ്വന്തമാക്കാനും സൗദി ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *