ബ്രസീലിയൻ യുവസൂപ്പർ താരം ആഴ്‌സണൽ വിടില്ല
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു ബ്രസീലിയൻ വണ്ടർ കിഡ് ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിൽ എത്തിയിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് മികച്ച പ്രകടനം നടത്താൻ മാർട്ടിനെല്ലിക്ക് കഴിഞ്ഞിരുന്നു. ഗണ്ണേഴ്‌സിന് വേണ്ടി ഇരുപത്തിയാറു മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടാനും റെക്കോർഡ് ഇടാനും സാധിച്ചിരുന്നു. 1998-99 സീസണിൽ നിക്കോളാസ് അനൽക്കെക്ക് ശേഷം ഒരു സീസണിൽ പത്തു ഗോളുകൾ നേടുന്ന ആദ്യ കൗമാരക്കാരനാവാൻ മാർട്ടിനെല്ലിക്ക് സാധിച്ചു. എന്നാൽ പിന്നീട് താരം താരം പരിക്കേറ്റ് പുറത്താവുകയും ഈ സീസൺ നഷ്ടമായേക്കും എന്ന് അറിയുകയും ചെയ്തു. ഇപ്പോഴിതാ താരം ആഴ്‌സണലുമായി പുതിയ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. എത്ര വർഷമാണ് എന്ന് വ്യക്തമല്ലെങ്കിലും ലോങ്ങ് ടെം കരാറിൽ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
Arsenal: Gabriel Martinelli signs new Gunners contract https://t.co/8p1IuauqgF pic.twitter.com/NDz7NjoKmi
— 123 Sports Betting (@123_Sports_Bet) July 4, 2020
പത്തൊൻപതുകാരനായ താരം കരാർ പുതുക്കിയതിൽ പരിശീലകൻ ആർട്ടേറ്റ സന്തോഷം പ്രകടിപ്പിച്ചു. “ഞങ്ങളുമായി ഗാബി പുതിയ കരാറിൽ ഏർപ്പെട്ടത് എനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വളരെ പ്രതിഭാധനനായ യുവതാരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രകടനം എനിക്കെ ഏറെ മതിപ്പ് ഉണ്ടാക്കിയ കാര്യമാണ്. ആറ്റിറ്റ്യൂടും വർക്ക് റേറ്റും മികച്ചതാണ്. എത്രയും പെട്ടന്ന് പൂർണ്ണസജ്ജനായി താരത്തെ കളത്തിലേക്ക് കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത് ” പരിശീലകൻ ഒഫീഷ്യൽ വെബ്സൈറ്റിനോട് പറഞ്ഞു. അതേ സമയം കരാർ പുതുക്കിയതിൽ മാർട്ടിനെല്ലി സന്തോഷം പ്രകടിപ്പിച്ചു. ” എന്റെ ഭാവി ഈ ക്ലബിനോടൊപ്പം തുടരാനാവുന്നതിൽ ഞാൻ അതീവസന്തുഷ്ടനാണ്. ഒരു മികച്ച വർഷം എനിക്ക് സമ്മാനിച്ചതിന് ആഴ്‌സണലിനും ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. കളത്തിലേക്ക് മടങ്ങിവരാനാണ് ഇപ്പോൾ ഞാൻ ഏറെ ആഗ്രഹിക്കുന്ന കാര്യം ” മാർട്ടിനെല്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
🎥 | #AFC
— afcSource™ (#BLM ✊🏽✊🏾✊🏿) (@afcSource) July 3, 2020
Gabriel Martinelli has committed his long term future to Arsenal by signing a new contract. ✍️📝📄
How impressed have you been with him this season? [@AFCTempo]
pic.twitter.com/mZAyv8G5oh