ബോൾ ബോയ്സ് ബോൾ നൽകേണ്ട, പ്രീമിയർ ലീഗിൽ നിർണായക മാറ്റം!

ഈയിടെയാണ് ഇംഗ്ലീഷ് ഫുട്ബോളിൽ ബോൾ ബോയ്സുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉയർന്നുവന്നത്.FA കപ്പിൽ നടന്ന വോൾവ്സും കോവൻട്രിയും തമ്മിലുള്ള മത്സരത്തിനു ശേഷം കോവൻട്രി പരിശീലകനെ വോൾവ്സ് പരിശീലകൻ വിമർശിച്ചിരുന്നു.അതായത് താരങ്ങൾക്ക് ബോൾ നൽകുന്നത് വൈകിപ്പിച്ച ബോൾ ബോയ്സിനെ ഇദ്ദേഹം നേരിടുകയായിരുന്നു.ഇക്കാര്യത്തിൽ വിവാദം ഉയർന്ന് വന്നിരുന്നു. മാത്രമല്ല നേരത്തെ ഫുള്‍ ഫാം ഗോൾകീപ്പറായ ലെനോ ഒരു ബോൾ ബോയിയുമായി പ്രശ്നത്തിൽ ഏർപ്പെട്ടിരുന്നു. ബോൾ നൽകാൻ വൈകിയത് കൊണ്ട് തന്നെയാണ് പ്രശ്നമുണ്ടായിരുന്നത്.

ചുരുക്കത്തിൽ ഹോം മൈതാനത്ത് കളിക്കുന്ന ടീമുകൾ ഇക്കാര്യത്തിൽ ഒരു അഡ്വാന്റ്റേജ് എടുക്കാറുണ്ട്.ബോൾ ബോയ്സും ബോൾ ഗേൾസും തങ്ങളുടെ ടീമിന് വേണ്ടി എതിർ താരങ്ങൾക്ക് ബോൾ നൽകുന്നത് ചിലപ്പോൾ വൈകിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇക്കാര്യത്തിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതൽ ബോൾ ബോയ്സ് താരങ്ങൾക്ക് ഡയറക്റ്റ് ആയിക്കൊണ്ട് പന്ത് നൽകേണ്ടതില്ല.അത് നിരോധിച്ചിട്ടുണ്ട്.

മറിച്ച് മൾട്ടിപ്പിൾ ബോൾ സിസ്റ്റമാണ് കൊണ്ടുവരുന്നത്.ആകെ 14 പന്തുകളാണ് ഒരു മത്സരത്തിനു വേണ്ടി ഉണ്ടാവുക. മൈതാനത്തിന്റെ 2 ഭാഗത്തും ഏഴ് വീതം പന്തുകൾ ഒരു നിശ്ചിത സ്ഥലത്ത് കൊണ്ടുവെക്കും.ത്രോയോ കോർണർ കിക്കോ ആയാൽ താരങ്ങൾ ആ നിശ്ചിത സ്ഥലത്തുനിന്ന് പന്ത് എടുത്തുകൊണ്ട് കളി തുടരണം. അതേസമയം ബോൾ ബോയ്സ് ചെയ്യേണ്ടത് എന്തെന്നാൽ പുറത്ത് പോയ ബോളുകൾ കളക്ട് ചെയ്ത് നിശ്ചിത സ്ഥലത്ത് കൊണ്ട് വെക്കുകയാണ് ചെയ്യേണ്ടത്.ഇത് നടപ്പിലാക്കുന്നതോടെ താരങ്ങളും ബോൾ ബോയ്സും തമ്മിലുള്ള ക്ലാഷ് ഒഴിവാക്കാൻ സാധിക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത് അധികം വൈകാതെ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ബോൾ ബോയ്സ് മുഖാന്തരം സമയം നഷ്ടപ്പെടുന്ന ഒരു അവസ്ഥ ടീമുകൾക്ക് ഉണ്ടാവില്ല.നിശ്ചിത സ്ഥലത്ത് ഫുട്ബോൾ കോണുകൾ സ്ഥാപിച്ചിരിക്കും.ആ കോണുകളിലാണ് ബോളുകൾ ബോൾ ബോയ്സ് കൊണ്ട് വെക്കേണ്ടത്. ഏതായാലും അധികം തന്നെ ഈ മാറ്റം നമുക്ക് പ്രീമിയർ ലീഗിൽ കാണാൻ കഴിയും

Leave a Reply

Your email address will not be published. Required fields are marked *