ബേൺലി മത്സരം തോറ്റു,ആസ്റ്റൻ വില്ല ടീം ബസിന് നേരെ കല്ലേറ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആസ്റ്റൻ വില്ല ബേൺലിയെ പരാജയപ്പെടുത്തിയത്.മാറ്റി കാഷിന്റെ ഇരട്ട ഗോളുകളാണ് വില്ലക്ക് ഈ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ മൗസ ഡിയാബിയുടെ വകയായിരുന്നു.

ബേൺലിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഈ മത്സരം കഴിഞ്ഞ് മടങ്ങവേ ആസ്റ്റൻ വില്ലയുടെ ടീം ബസ്സിന് നേരെ കല്ലേറ് നടന്നിട്ടുണ്ട്.ബേൺലി ടൌൺ സെന്ററിൽ വെച്ചുകൊണ്ടാണ് ഒരു ബ്രിക്ക് ടീം ബസിൽ വന്ന് പതിച്ചത്. ബസ്സിന്റെ വിൻഡ് സ്ക്രീനിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ താരങ്ങൾക്കോ മറ്റുള്ളവർക്കോ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല എന്നുള്ളത് ആശ്വാസകരമായ ഒരു കാര്യമാണ്. ഈ വിഷയത്തിൽ ലങ്കഷെയർ പോലീസ് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് തന്നെ ഇറക്കിയിട്ടുണ്ട്. ട്രാഫിക്കിൽ വെച്ചാണ് ഈയൊരു ആക്രമണം നടന്നതെന്നും ഭാഗ്യവശാൽ പരിക്കുകൾ ഒന്നുമില്ല എന്നുള്ള കാര്യം ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഈ സംഭവത്തിൽ അപലപിച്ചുകൊണ്ട് ബേൺലിയും ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.

ഈ ആക്രമണത്തിന് പിന്നാലെ വില്ല അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും ആർക്കും പരിക്കില്ലെന്നും ബേൺലി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായി ക്ലബ്ബ് പൂർണമായും സഹകരിക്കുമെന്നും ഈ പ്രവർത്തിയിൽ ശക്തമായ അപലപിക്കുന്നുവെന്നും ബേൺലി സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരം യൂറോപ്പ കോൺഫറൻസ് ലീഗിലാണ് ആസ്റ്റൻ വില്ല കളിക്കുക. അതിനുശേഷം പ്രീമിയർ ലീഗിൽ ലിവർപൂളിനെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *