ബെൻസിമയോ റൊണാൾഡോയോ? 2018-ന് ശേഷം മിന്നിയതാര്?
നിരവധി റെക്കോർഡുകളും കിരീടങ്ങളും നേടിയതിന് ശേഷമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2018-ൽ റയൽ മാഡ്രിഡ് വിട്ടത്.പിന്നീട് യുവന്റസിൽ മൂന്ന് സീസണുകൾ ചിലവഴിച്ച ശേഷം തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ ക്രിസ്റ്റ്യാനോ തിരികെ എത്തുകയായിരുന്നു. നിലവിൽ യുണൈറ്റഡിന് വേണ്ടിയാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം 2018-ൽ റൊണാൾഡോ റയൽ വിട്ടതിനുശേഷം താരത്തിന്റെ സ്ഥാനം ഏറ്റെടുത്തത് കരിം ബെൻസിമയാണ്. നിലവിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ച വെക്കുന്നത്.
ഏതായാലും റയലിന് 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ പൂർത്തിയാക്കി കൊണ്ടാണ് ക്രിസ്റ്റ്യാനോ ക്ലബ്ബിനോട് വിടപറഞ്ഞത്. എന്നാൽ ഈ കാലയളവിൽ 412 മത്സരങ്ങൾ കളിച്ച ബെൻസിമക്ക് 192 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) April 23, 2022
പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ ബെൻസിമയുടെ സമയം തെളിഞ്ഞു.പിന്നീട് ഇതുവരെ നേടിയത് 126 ഗോളുകളാണ്. അതായത് ബെൻസിമയുടെ ഗോൾ ശരാശരി എന്നുള്ളത് 0.67 ആണ്. അതേസമയം ഈ കാലയളവിൽ റൊണാൾഡോ നേടിയത് 122 ഗോളുകളാണ്.0.72 ആണ് അദ്ദേഹത്തിന്റെ ഗോൾ ശരാശരി. അതായത് റൊണാൾഡോയുടെ പ്രകടനം മങ്ങിയതും ബെൻസിമയുടെ പ്രകടനം മെച്ചപ്പെട്ടതും ഇതിൽ നിന്ന് വ്യക്തമാണ്.
കിരീടങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ 2018 ന് ശേഷം ബെൻസിമ നാല് കിരീടങ്ങളാണ് നേടിയിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ അഞ്ച് കിരീടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.പക്ഷെ ഈ സീസണിലെ ലീഗ് കിരീടം റയൽ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോക്ക് ഈ സീസണിൽ കിരീടങ്ങൾ ഒന്നും നേടാനാവില്ല. ചുരുക്കത്തിൽ കിരീടങ്ങളുടെ കാര്യത്തിൽ ഇരുവരും സമമാണ് എന്ന് പറയേണ്ടി വരും.
ഏതായാലും റൊണാൾഡോ റയൽ വിട്ടതോട് കൂടി അത് ഏറ്റവും കൂടുതൽ ഉപകാരപ്രദമായത് ബെൻസിമക്ക് തന്നെയാണ്.