ബാൻ കിട്ടിയപ്പോൾ ഞാൻ നന്നായി: ആർടെറ്റ

കഴിഞ്ഞ ഡിസംബർ മാസത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണൽ ആസ്റ്റൻ വില്ലയോട് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് വില്ല സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് ഇവരെ പരാജയപ്പെടുത്തിയത്.ഈ മത്സരത്തിൽ ടച്ച് ലൈനിൽ നിൽക്കാൻ ആഴ്സണൽ പരിശീലകനായ ആർടെറ്റ ഉണ്ടായിരുന്നില്ല. ബാൻ ലഭിച്ചത് കൊണ്ട് തന്നെ അദ്ദേഹം സ്റ്റാൻഡിൽ ഇരുന്നുകൊണ്ടാണ് കളി കണ്ടത്.

പലപ്പോഴും ടച്ച് ലൈനിൽ നിന്നു കൊണ്ട് ഏറെ പ്രക്ഷോഭിതനാകുന്ന വ്യക്തിയാണ് ആർടെറ്റ.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പലപ്പോഴും കാർഡുകൾ ലഭിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം പലപ്പോഴും ശാന്തനാണ്. അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.ആ സസ്പെൻഷനുകൾ ലഭിച്ചത് തന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബാൻ ലഭിച്ചത് എന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തി എന്ന് തോന്നുന്നു. ഞാനത് ഇഷ്ടപ്പെടുന്നു. നിങ്ങൾക്ക് ഈ സീസണിലേക്ക് നോക്കുക.ഒരുപാട് പരിശീലകർക്ക് വിലക്കുകൾ ലഭിച്ചിട്ടുണ്ട്.ഇത് വളരെ സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. ഞാനും അത്തരം എക്സ്പീരിയൻസിലൂടെ പോയിട്ടുണ്ട്.ഞാൻ അർഹിച്ചത് എനിക്ക് കിട്ടിയിട്ടുമുണ്ട്.യെല്ലോ കാർഡ് ലഭിച്ചതുകൊണ്ടാണ് എനിക്ക് സ്റ്റാൻഡിലേക്ക് പോകേണ്ടിവന്നത്.ഇനി അങ്ങനെ സംഭവിക്കില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എല്ലാത്തിനും യെല്ലോ കാർഡ് നൽകുന്നതിനോട് എനിക്ക് യോജിപ്പില്ല. പരിശീലകരും റഫറിമാരും തമ്മിൽ ഒരു പരസ്പരധാരണ എപ്പോഴും ഉണ്ടായിരിക്കണം ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ആഴ്സണലും ആസ്റ്റൻ വില്ലയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ആഴ്സണലിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ആഴ്സണൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *