ബാഴ്സയെ പരിശീലിപ്പിക്കണം, ആഗ്രഹം വെളിപ്പെടുത്തി ഹെൻറി!

എഫ്സി ബാഴ്സലോണയെ ഭാവിയിൽ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി മുൻ ബാഴ്‌സ-ആഴ്സണൽ ഇതിഹാസതാരം താരം തിയറി ഹെൻറി. കഴിഞ്ഞ ദിവസം ഫോർ ഫോർ ടു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഹെൻറി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.2007 മുതൽ 2010 വരെ ബാഴ്സയുടെ ജേഴ്സിയണിഞ്ഞ താരമാണ് ഹെൻറി. പിന്നീട് പരിശീലകരംഗത്തേക്ക് തിരിഞ്ഞ ഹെൻറി ബെൽജിയം ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു. അതിന് ശേഷം മൊണോക്കോയെ പരിശീലിപ്പിച്ചെങ്കിലും മോശം പ്രകടനമായിരുന്നു ഫലം.പിന്നീട് ഇമ്പാക്ട് മോൺറിയലിനെ പരിശീലിപ്പിച്ചുവെങ്കിലും ചില വ്യക്തിഗത കാരണങ്ങളാൽ അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു. അതേസമയം ബാഴ്സക്ക് പുറമേ ആഴ്സണലിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും ഹെൻറി വെളിപ്പെടുത്തി.കൂടാതെ ആഴ്സണലിലെ എന്ത് ജോലിയും ചെയ്യാൻ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും എന്തെന്നാൽ ആഴ്സണൽ രക്തത്തിൽ അലിഞ്ഞ വികാരമാണ് എന്നുമാണ് ഹെൻറി അറിയിച്ചത്.

” ഞാൻ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. സമയമാവുമ്പോൾ ഞാനത് പറയും. തീർച്ചയായും ഞാൻ എഫ്സി ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നു.മാത്രമല്ല ആഴ്സണലിന് വേണ്ടി ഇപ്പോഴും കളിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.പക്ഷെ യാഥാർഥ്യം എന്തെന്നാൽ ഇനി അതിന് സാധിക്കില്ല. അത്കൊണ്ട് തന്നെ ആഴ്സണലിന്റെ പരിശീലകനാവാൻ ഞാൻ ആഗ്രഹിക്കുന്നു.അത്‌ മാത്രമല്ല എമിറേറ്റ്സ് സ്റ്റേഡിയത്തിലെ പുല്ല് വെട്ടുന്ന ജോലി ചെയ്യാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നു. എന്തെന്നാൽ ആഴ്സണൽ എന്നുള്ളത് എന്റെ രക്തത്തിലുള്ള ഒന്നാണ്.ഞാൻ എന്നും ഒരു ആഴ്സണൽ ആരാധകനാണ് ” ഹെൻറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *