ബാഴ്സയിൽ ഉയർച്ചതാഴ്ച്ചകൾ ഉണ്ടായി,പ്രീമിയർ ലീഗിനെ മിസ് ചെയ്തിരുന്നു :കൂട്ടിഞ്ഞോ
പ്രീമിയർ ലീഗിലേക്കുള്ള തന്റെ തിരിച്ചു വരവ് അതിഗംഭീരമാക്കാൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോക്ക് സാധിച്ചിരുന്നു.ആസ്റ്റൺ വില്ലക്ക് വേണ്ടി അരങ്ങേറിയ കൂട്ടിഞ്ഞോ പകരക്കാരനായി എത്തിക്കൊണ്ട് ഗോളും അസിസ്റ്റും നേടുകയായിരുന്നു.ഇതോടെ യുണൈറ്റഡിനെതിരെ സമനില പിടിക്കാനും ആസ്റ്റൺ വില്ലക്ക് സാധിച്ചു.
ഏതായാലും ആസ്റ്റൺ വില്ലയിൽ മികച്ച തുടക്കം ലഭിച്ചതിൽ കൂട്ടിഞ്ഞോ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.താൻ പ്രീമിയർ ലീഗിനെ മിസ് ചെയ്തിരുന്നു എന്നാണ് കൂട്ടിഞ്ഞോ അറിയിച്ചത്.ബാഴ്സയിൽ ഉയർച്ചതാഴ്ച്ചകൾ ഉണ്ടായെന്നും താരം സമ്മതിച്ചു.സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു കൂട്ടിഞ്ഞോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 17, 2022
” ഞാൻ ഈ മത്സരങ്ങളെ മിസ് ചെയ്തിരുന്നു.ഞാൻ പ്രീമിയർ ലീഗിനെ മിസ് ചെയ്തിരുന്നു.ഞാൻ ഇവിടെ എത്തിയതിലും പുതിയ സഹതാരങ്ങളെ ലഭിച്ചതിലും ഹാപ്പിയാണ്.ഒരു മികച്ച തുടക്കം ലഭിച്ചു.അവസാനം വരെ മത്സരത്തിൽ ഞങ്ങൾ പൊരുതി.അത്കൊണ്ട് തന്നെ ഞങ്ങൾക്ക് പരാജയപ്പെടേണ്ടി വന്നില്ല.എനിക്ക് ബാഴ്സയിൽ ഒരുപാട് ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായി.പക്ഷെ അതിപ്പോൾ കഴിഞ്ഞ കാലമാണ്.ഞാൻ ഇവിടെയുള്ളത് ക്ലബ്ബിന്റെയും പരിശീലകന്റെയും ലക്ഷ്യത്തിൽ ഫോക്കസ് ചെയ്യാനും ക്ലബ്ബിനെയും സഹതാരങ്ങളെയും സഹായിക്കാനുമാണ് ” ഇതാണ് കൂട്ടിഞ്ഞോ പറഞ്ഞത്.
2018-ലായിരുന്നു കൂട്ടിഞ്ഞോ ലിവർപൂൾ വിട്ടത്.പിന്നീട് ലാലിഗ,ബുണ്ടസ്ലിഗ എന്നിവയിലാണ് താരം കളിച്ചത്.