ബാഴ്സക്ക് തോൽവി,ആഴ്സണലിനെ തകർത്ത് സിറ്റി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വളരെ നിർണായകമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നേടാനുള്ള സാധ്യത വർദ്ധിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റും നേടി കൊണ്ട് ഏർലിംഗ് ഹാലന്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു.
കെവിൻ ഡി ബ്രൂയിന രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.ജോൺ സ്റ്റോനസാണ് ശേഷിച്ച ഗോൾ സ്വന്തമാക്കിയിട്ടുള്ളത്.ഹോൾഡിങായിരുന്നു ആഴ്സണലിന്റെ ഏക ഗോൾ നേടിയത്. 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റ് നേടിക്കൊണ്ട് ആർസണൽ തന്നെയാണ് ഒന്നാമത്.31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണ്.
Another record for @ErlingHaaland! 🏅
— Manchester City (@ManCity) April 26, 2023
Most goals scored in a 38-game @premierleague season.
🔵 4-1 🔴 #ManCity pic.twitter.com/sj0R5Q5tf1
അതേസമയം പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി പരാജയപ്പെട്ടിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രന്റ്ഫോർഡ് ചെൽസിയെ തോൽപ്പിച്ചിട്ടുള്ളത്. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ചെൽസി ഇപ്പോൾ തോൽവി അറിയുന്നത്. ഈ 5 മത്സരത്തിലും ഫ്രാങ്ക് ലംപാർഡ് തന്നെയായിരുന്നു ചെൽസിയെ പരിശീലിപ്പിച്ചത്.
ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്കും ഇന്നലെ അടി തെറ്റിയിട്ടുണ്ട്. റയോ വല്ലക്കാനോയാണ് ബാഴ്സയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയോയുടെ വിജയം.ആൽവരോ ഗാർഷ്യ,ഫ്രാൻസിസ്‌കോ ഗാർഷ്യ എന്നിവർ റയോക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ലെവന്റോസ്ക്കിയാണ് ബാഴ്സയുടെ ഗോൾ നേടിയത്.അതേസമയം മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ലിവർപൂൾ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.