ബാലൺ ഡി’ഓറിനർഹൻ ജോർഗിഞ്ഞോ തന്നെ : മാൻസിനി!
ഈ വർഷത്തെ ബാലൺ ഡി’ഓർ ജേതാവ് ആരാകുമെന്നുള്ളത് ഫുട്ബോൾ ലോകത്തെ വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നാണ്.ലയണൽ മെസ്സി, റോബർട്ട് ലെവന്റോസ്‌ക്കി, ജോർഗീഞ്ഞോ എന്നിവരുടെ പേരുകളാണ് മുൻപന്തിയിലുള്ളത്. ഈ വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും ജേതാവിനെ തീരുമാനിക്കുക.
ഏതായാലും ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്‌കാരം അർഹിക്കുന്നത് ജോർഗീഞ്ഞോയാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇറ്റാലിയൻ പരിശീലകനായ റോബെർട്ടോ മാൻസീനി.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” ഞാനാണെങ്കിൽ ബാലൺ ഡി’ഓർ നൽകുക ജോർഗീഞ്ഞോക്കായിരിക്കും.കാരണം അദ്ദേഹമാണ് അത് അർഹിക്കുന്നത്.എന്തെന്നാൽ ഈ സീസണിൽ എല്ലാം അദ്ദേഹം നേടിക്കഴിഞ്ഞു ” ഇതാണ് മാൻസീനി പറഞ്ഞത്.
Italy CT Roberto Mancini insists Jorginho deserves the Ballon d’Or and explains why Gianluigi Donnarumma is not a regular starter for PSG. https://t.co/wxiqgfvfLI #ITA #Italy #CFC #Chelsea #Jorginho #Donnarumma #PSG
— footballitalia (@footballitalia) August 30, 2021
മാൻസീനിക്ക് കീഴിൽ യൂറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റാലിയൻ ടീമിലെ നിർണായകസാന്നിധ്യമായിരുന്നു ജോർഗീഞ്ഞോ. കൂടാതെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട ചെൽസിക്ക് വേണ്ടിയും താരം മികച്ച പ്രകടനം നടത്തിയിരുന്നു.ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജോർഗീഞ്ഞോയായിരുന്നു. ഇത് കൊണ്ടൊക്കെയാണ് താരത്തിന്റെ പേര് ഉയർന്നു കേൾക്കുന്നത്. അതേസമയം മാൻസീനിയാവട്ടെ ഇറ്റലിയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ്.ബൾഗേറിയ, സ്വിറ്റ്സർലാന്റ്, ലിത്വാനിയ എന്നിവരെയാണ് ഇറ്റലി നേരിടുന്നത്.