ഫോൺ തട്ടിത്തെറിപ്പിച്ച വിവാദം,ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി സഹോദരി!

കഴിഞ്ഞ എവെർടണെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിന് ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തി വലിയ രൂപത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.14 വയസ്സുകാരനായ ഒരു എവെർടൺ ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതിൽ താരം മാപ്പ് പറഞ്ഞെങ്കിലും വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി അദ്ദേഹത്തിന്റെ സഹോദരിയായ എൽമ അവെയ്റോ രംഗത്തു വന്നിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ സഹോദരി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.അവരുടെ കുറിപ്പ് ഇങ്ങനെയാണ്.

” ഈ ലോകത്തിൽ എനിക്കറിയാവുന്ന ഏറ്റവും മനോഹരമായ വ്യക്തിയാണ് എന്റെ സഹോദരൻ. അന്ധകാരത്തിൽ ജീവിക്കുന്നവർക്ക് ഒരുപക്ഷേ പ്രകാശം അലോസരം സൃഷ്ടിച്ചേക്കാം. എന്റെ പ്രിയപ്പെട്ട സഹോദരന് ആരോടും ഒന്നുംതന്നെ ഇനി തെളിയിക്കാനില്ല. പക്ഷെ അദ്ദേഹം എല്ലാവരുടെയും വായടപ്പിക്കുന്ന ഒരു മറുപടി നൽകും.ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു സഹോദരാ ” ഇതാണ് എൽമ കുറിച്ചിട്ടുള്ളത്.

നേരത്തെതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയൊരു വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. മാത്രമല്ല യുണൈറ്റഡിന്റെ കളി വീക്ഷിക്കാൻ ആ ആരാധകനെ ഓൾഡ് ട്രഫോഡിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർ ആ ക്ഷണം നിരസിക്കുകയായിരുന്നു.യുണൈറ്റഡിന്റെ അടുത്ത മത്സരം നോർവിച്ചിനെതിരെയാണ്.ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *