ഫെർഗൂസന് ശേഷം ഇതാദ്യം, ടെൻ ഹാഗ് വേറെ ലെവലാണ്!
ഇന്നലെ നടന്ന കരബാവോ കപ്പ് രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് നോട്ടിങ്ഹാമിനെ പരാജയപ്പെടുത്തിയത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ വിജയിച്ചു കയറിയിട്ടുള്ളത്.ഇതോടെ യുണൈറ്റഡ് ഫൈനൽ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
ന്യൂകാസിൽ യുണൈറ്റഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫൈനലിലെ എതിരാളികൾ.വെബ്ലിയിൽ വെച്ചാണ് ഈ ഒരു ഫൈനൽ മത്സരം നടക്കുക. ഇന്നലെ നടന്ന മത്സരത്തിൽ ആന്റണി മാർഷ്യൽ,ഫ്രഡ് എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മികച്ച ഫോമിൽ കളിക്കുന്ന മാർക്കസ് റാഷ്ഫോർഡാണ് ഈ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത്.
Manchester United have now won 12 consecutive home matches at Old Trafford for the first time since Fergie was in charge.
— ESPN FC (@ESPNFC) February 1, 2023
Ten Hag at the wheel 👀 pic.twitter.com/MKjp4RTYtG
മാത്രമല്ല മറ്റൊരു കണക്ക് കൂടി ഇവിടെ പിറന്നിട്ടുണ്ട്. അതായത് സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ തുടർച്ചയായ 12 മത്സരങ്ങൾ വിജയിക്കാൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞിട്ടുണ്ട്.ഫെർഗൂസന് ശേഷം ഇത് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരസ്ഥമാക്കുന്നത്.എറിക്ക് ടെൻ ഹാഗിന് തന്നെയാണ് ഇതിന്റെ ക്രെഡിറ്റ് നൽകേണ്ടത്.
2017 ന് ശേഷം കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതിന് വിരാമം കുറിക്കാൻ ടെൻ ഹാഗിന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.