ഫെർഗൂസനായിരുന്നുവെങ്കിൽ ഫ്രഡിനെ ഒരു മാസം പുറത്തിരുത്തുമായിരുന്നു, വിമർശനവുമായി മുൻ താരം!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവെർട്ടണോട് സമനില വഴങ്ങിയിരുന്നു. ആന്റണി മാർഷ്യൽ യുണൈറ്റഡിന് ലീഡ് നേടികൊടുത്തെങ്കിലും ടൌൺസെന്റിലൂടെ എവെർട്ടൻ സമനില ഗോൾ നേടുകയായിരുന്നു.ഡെമറായ് ഗ്രേ നടത്തിയ കൌണ്ടർ അറ്റാക്കിനൊടുവിലായിരുന്നു എവെർട്ടൻ സമനില ഗോൾ നേടിയത്. ഈ ഗോൾ വഴങ്ങിയത് മധ്യനിര താരമായ ഫ്രഡിനെ രൂക്ഷവിമർശനങ്ങൾ വിധേയനാക്കിയിരിക്കുകയാണ് മുൻ യുണൈറ്റഡ് താരമായ ഓവൻ ഹർഗ്രീവ്സ്. ഫെർഗൂസൻ ആണ് ഇപ്പോൾ പരിശീലകൻ എങ്കിൽ ആ പിഴവിന് ഫ്രഡ്‌ ഒരു മാസം പുറത്തിരിക്കേണ്ടി വന്നേനെ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഹർഗ്രീവ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരിക്കലും ആ ഒരു ഗോൾ സംഭവിക്കാൻ നിങ്ങൾ അനുവദിക്കരുതായിരുന്നു.അതിനാണ് നിങ്ങൾക്ക്‌ പണം തന്ന് അവിടെ നിർത്തിയിരിക്കുന്നത്.ആ ഗോൾ തടയലാണ് നിങ്ങളുടെ ജോലി.ഒരിക്കലും ആ പിഴവ് അവിടെ സംഭവിക്കാൻ പാടില്ലായിരുന്നു.ഫെർഗൂസൻ ആണ് ഇപ്പോൾ പരിശീലകൻ എങ്കിൽ ഫ്രഡിനെ ഒരു മാസം പുറത്തിരുത്തി ശിക്ഷിക്കുമായിരുന്നു.ഫ്രഡ്‌ അവിടെ ടാക്കിൾ ചെയ്ത് വിജയിക്കണമായിരുന്നു. അല്ലാത്ത പക്ഷം ടാക്കിൾ വഴി ഫൗളെങ്കിലും ചെയ്യണമായിരുന്നു.അദ്ദേഹത്തെ വീഴ്ത്തി കൊണ്ടെങ്കിലും ആ ഗോൾ തടയണമായിരുന്നു.അതായിരുന്നു മാർഗം.രണ്ട് ഡിഫൻസീവ് മിഡ്‌ഫീൽഡർമാർ ഉണ്ടായിട്ട് പോലും നിങ്ങൾ ആ ഗോൾ വഴങ്ങി.ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു കാര്യമാണത് ” ഹർഗ്രീവ്സ് പറഞ്ഞു.

പോഗ്ബയുടെ സ്ഥാനത്തായിരുന്നു ഇന്നലെ ഫ്രഡ്‌ ഇറങ്ങിയത്.70-ആം മിനുട്ടിൽ ഫ്രഡിനെ പിൻവലിച്ച് സോൾഷെയർ പോഗ്ബയെ ഇറക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *