ഫുട്ബോളിൽ പണം വാരിയെറിയുന്നത് പിഎസ്ജിയല്ല, കണക്കുകൾ ഇങ്ങനെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജിക്ക്‌ കഴിഞ്ഞിരുന്നു. ഭൂരിഭാഗവും ഫ്രീ ട്രാൻസ്ഫറിലായിരുന്നു.എന്നാൽ ഇതിനെ തുടർന്ന് പിഎസ്ജിക്ക്‌ പലവിധ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു. പ്രധാനമായും പിഎസ്ജി പണമെറിഞ്ഞു കൊണ്ട് ഫുട്ബോളിനെ നശിപ്പിക്കുന്നു എന്നായിരുന്നു വാദം. എന്നാൽ കഴിഞ്ഞ മൂന്ന് കൊല്ലത്തെ ട്രാൻസ്ഫറുകളുടെ കണക്ക് എടുത്ത് പരിശോധിച്ചാൽ ഫുട്ബോൾ ലോകത്ത് പിഎസ്ജിയല്ല ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് എന്ന് വ്യക്തമാവും.പ്രമുഖ മാധ്യമമായ സ്വിസ് റാമ്പിളാണ് ഈ കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.

ഇത്‌ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ഫുട്ബോൾ ക്ലബ് എഫ്സി ബാഴ്സലോണയാണ്.960 മില്യൺ യൂറോയാണ് ബാഴ്‌സ ചിലവഴിച്ചിട്ടുള്ളത്.രണ്ടാമതുള്ളത് യുവന്റസാണ്.801 മില്യൺ യൂറോയാണ് ഇവർ ചിലവഴിച്ചിട്ടുള്ളത്.ചെൽസി (758), സിറ്റി ( 678),റയൽ (661),യുണൈറ്റഡ് (604), അത്ലറ്റിക്കോ മാഡ്രിഡ്‌ ( 577) എന്നിങ്ങനെയാണ് കണക്കുകൾ.ഇവർക്ക്‌ പിറകിൽ എട്ടാമതായിട്ടാണ് പിഎസ്ജി വരുന്നത്.560 മില്യൺ യൂറോയാണ് അവസാന മൂന്ന് വർഷത്തിൽ പിഎസ്ജി ചിലവഴിച്ചിരിക്കുന്നത്.

ഇനി നെറ്റ് ട്രാൻസ്ഫറിന്റെ കണക്ക് എടുത്താലും പിഎസ്ജി പിറകിലാണ്. അതായത് വാങ്ങിയ തുകയിൽ വില്പനയിലൂടെ ലഭിച്ച തുക കുറച്ചതാണ് നെറ്റ് ട്രാൻസ്ഫർ എന്ന് പറയുന്നത്.ഇതിലൂടെ 460 മില്യൺ യൂറോയുള്ള സിറ്റിയാണ് ഒന്നാമത്.432 മില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.ബാഴ്‌സ (395),ഇന്റർ (310),ചെൽസി (305),റയൽ (289),യുവന്റസ് (269),ആഴ്സണൽ (256),അത്ലറ്റിക്കോ (255), ലിവർപൂൾ (252) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.പിന്നീടാണ് 242 മില്യൺ യൂറോയുള്ള പിഎസ്ജിയുടെ സ്ഥാനം. ചുരുക്കത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മറ്റുള്ള ക്ലബുകളെ അപേക്ഷിച്ച് പിഎസ്ജി പണമെറിഞ്ഞിട്ടില്ല എന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *