ഫുട്ബോളിന്റെ യഥാർത്ഥ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ലിംഗാർഡ് !

ഫുട്‍ബോളിന്റെ യഥാർത്ഥ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സെ ലിംഗാർഡ്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയത്. എൻബിഎ ഇതിഹാസം മൈക്കിൾ ജോർദാനോട് ഉപമിച്ചു കൊണ്ട് ലിംഗാർഡ് റൊണാൾഡോയെ പുകഴ്ത്തിയത്. എൻബിഎയുടെ പ്രശസ്തി വളരെയധികം ഉയർത്തിയ താരമായിരുന്നു ജോർദാൻ. അത്പോലെ ഫുട്ബോളിന്റെ യഥാർത്ഥ ഐക്കൺ റൊണാൾഡോ ആണെന്നാണ് ലിംഗാർഡിന്റെ അഭിപ്രായം. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്ത് ലിംഗാർഡ് അവിടെ യൂത്ത് അക്കാദമിയിൽ ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ സ്കില്ലുകൾ നേരിൽ കണ്ട് ആസ്വദിക്കാനായതും ലിംഗാർഡ് ഓർമിച്ചെടുത്തു. അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപാട് കാര്യങ്ങൾ തങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും ലിംഗാർഡ് കൂട്ടിച്ചേർത്തു.

” ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. തന്റെ കരിയറിൽ നേടാൻ കഴിയുന്നത് എല്ലാം അദ്ദേഹം നേടി. വിവിധ ക്ലബുകൾക്കായി നിരവധി കിരീടങ്ങൾ അദ്ദേഹം കൈക്കലാക്കി. അദ്ദേഹമാണ് ഫുട്ബോളിന്റെ യഥാർത്ഥ ഐക്കൺ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫുട്ബോളിന്റെ മൈക്കിൾ ജോർദാനാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിനെതിരെ കുറച്ചു സമയം കളിച്ചിട്ടുണ്ട്. തീർച്ചയായും അദ്ദേഹത്തിന്റെ ക്വാളിറ്റിയും സ്കില്ലുകളും മികച്ചതായിരുന്നു. ഞാൻ യുണൈറ്റഡ് അക്കാദമിയിൽ എത്തുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. അന്നെനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ്. അന്ന് ചെറുപ്പക്കാരനായിരുന്നു റൊണാൾഡോ. അദ്ദേഹത്തിന്റെ സ്കില്ലുകൾ അന്ന് കാണാനിടയായി. കുറച്ചു കാര്യങ്ങൾ അദ്ദേഹം ഞങ്ങൾക്ക് പഠിപ്പിച്ചു തരികയും ചെയ്തു ” ലിംഗാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *