ഫിഫ ബെസ്റ്റ് പുരസ്ക്കാരം,രഹസ്യമെന്തെന്ന് ക്രിസ്റ്റ്യാനോയോട് തന്നെ ചോദിക്കണമെന്ന് റാൾഫ്!
കഴിഞ്ഞ ഫിഫ ബെസ്റ്റ് പുരസ്‌ക്കാരദാന ചടങ്ങിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു പ്രത്യേക പുരസ്കാരം ഫിഫ സമ്മാനിച്ചിരുന്നു. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മാറിയതിനാണ് ക്രിസ്റ്റ്യാനോയെ ഫിഫ ആദരിച്ചത്.115 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് നിലവിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.
ഏതായാലും ഈയൊരു പുരസ്കാര നേട്ടത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് പ്രശംസിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെ വിജയരഹസ്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം ഒരു ടോപ് പ്രൊഫഷണലാണ് എന്നുമാണ് റാൾഫ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ralf Rangnick delivers highest praise for Cristiano Ronaldo after latest FIFA awardhttps://t.co/84KmZw618A
— Man United News (@ManUtdMEN) January 20, 2022
” തീർച്ചയായും ക്രിസ്റ്റ്യാനോയുടെ വിജയരഹസ്യമെന്തെന്ന് നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും.പക്ഷെ എനിക്കിപ്പോൾ പറയാൻ കഴിയുക അദ്ദേഹമൊരു സ്വയം പരിപാലിക്കുന്ന ടോപ് പ്രൊഫഷണലാണ് എന്നുള്ളതാണ്.ഈ ലെവലിൽ കളിക്കാൻ ആവിശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോൾ അദ്ദേഹം ചെയ്യുന്നുണ്ട്.ക്രിസ്റ്റ്യാനോ ശാരീരികമായി വളരെയധികം ഫിറ്റാണ്.ഈ ഫിറ്റ്നസ് തുടർന്ന് കൊണ്ട് പോവാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ഇപ്പോഴേ ചെയ്തു വെക്കുന്നു ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ക്രിസ്റ്റ്യാനോ തന്നെയാണ്.14 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.