പ്രീമിയർ ലീഗ് നേടി മാഞ്ചസ്റ്റർ സിറ്റി,തോൽവിയറിഞ്ഞ് ബാഴ്സയും ബയേണും!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്സണൽ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഗണ്ണേഴ്സിന്റെ ഈ തോൽവിയോട് കൂടി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്.തുടർച്ചയായ മൂന്നാം തവണയാണ് പ്രീമിയർ ലീഗ് കിരീടം സിറ്റി സ്വന്തമാക്കുന്നത്.
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.കാസമിറോ നേടിയ ഗോളിലൂടെയാണ് യുണൈറ്റഡ് ബേൺമൗത്തിനേ പരാജയപ്പെടുത്തിയത്.അതേസമയം ലിവർപൂൾ സമനില വഴങ്ങിയിരുന്നു.ആസ്റ്റൻ വില്ലയാണ് ലിവർപൂളിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.റാംസി വില്ലക്ക് ലീഡ് നേടിക്കൊടുത്തപ്പോൾ ഫിർമിനോ സമനില ഗോൾ നേടുകയായിരുന്നു.
MANCHESTER CITY WIN THE PREMIER LEAGUE 🏆 pic.twitter.com/Oreb7WDyeP
— B/R Football (@brfootball) May 20, 2023
അതേസമയം ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ തോൽവി അറിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ സോസിഡാഡ് ബാഴ്സയെ പരാജയപ്പെടുത്തിയിട്ടുള്ളത്.മെറിനോ,സോർലത് എന്നിവർ സോസിഡാഡിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ ലെവയാണ് ബാഴ്സയുടെ ഗോൾ നേടിയിട്ടുള്ളത്.
ജർമ്മൻ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ തോൽവി അറിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലീപ്സിഗ് ബയേണിനെ പരാജയപ്പെടുത്തിയത്. ഈ തോൽവി അവരുടെ കിരീട പ്രതീക്ഷകളെ താറുമാറാക്കിയിട്ടുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ ഇത്തവണത്തെ ബുണ്ടസ്ലിഗ കിരീടം ഡോർട്മുണ്ട് സ്വന്തമാക്കും