പ്രീമിയർ ലീഗ് ജേതാക്കൾക്കും ക്ലബുകൾക്കും ലഭിക്കുന്ന സമ്മാന തുകയെത്രെ?
ആവേശകരമായ ഒരു അന്ത്യമായിരുന്നു ഈ പ്രീമിയർ ലീഗ് സീസണ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നത്. അവസാന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി തിരിച്ചുവരികയായിരുന്നു.ഫലമായി ലിവർപൂളിനെ ഒരു പോയിന്റിന് പിറകിലാക്കി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടുകയും ചെയ്തു. കഴിഞ്ഞ അഞ്ചു സീസണുകളിലെ 4 പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയാണ്.
ഏതായാലും പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും അതുപോലെതന്നെ ബാക്കിയുള്ള ക്ലബ്ബുകൾക്കും ലഭിക്കുന്ന സമ്മാനത്തുകയുടെ കണക്ക് വിവരങ്ങൾ പ്രമുഖ മാധ്യമമായ AS ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) May 24, 2022
കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് 44 മില്യൺ പൗണ്ടാണ് ലഭിക്കുക. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 41.8 മില്യൺ പൗണ്ട് ലഭിക്കും. മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 39.6 മില്യൺ പൗണ്ടും നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് 37.4 മില്യൺ പൗണ്ടുമാണ് ലഭിക്കുക. അഞ്ചാം സ്ഥാനത്തുള്ള ആഴ്സണൽ 35.2 മില്യൺ നേടുമ്പോൾ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 33 മില്യൺ പൗണ്ടാണ് കരസ്ഥമാക്കുക.
അതേസമയം ഏറ്റവും അവസാനം ഫിനിഷ് ചെയ്ത നോർവിച്ചിന് 2.2 മില്യൺ പൗണ്ടും പ്രീമിയർ ലീഗ് നൽകുമെന്നുള്ളതാണ്.ഇതൊക്കെയാണ് സമ്മാനതുകയുടെ കണക്ക് വിവരങ്ങൾ.
ഏതായാലും സമീപകാലത്ത് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു ആധിപത്യമാണ് കാണാൻ സാധിക്കുക. ഇതുവരെ ആറ് പ്രീമിയർ ലീഗ് കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി കരസ്ഥമാക്കിയിട്ടുള്ളത്.