പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം വാരുന്ന താരമാവാൻ ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിടവേളക്ക് ശേഷം വീണ്ടും യുണൈറ്റഡിൽ തിരിച്ചെത്തുകയാണ്. രണ്ട് വർഷത്തെ കരാറിലായിരിക്കും റൊണാൾഡോ ഒപ്പ് വെക്കുക എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം കരാറിൽ ഒപ്പ് വെക്കുന്നതോട്‌ കൂടി പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമാവാൻ ക്രിസ്റ്റ്യാനോക്ക്‌ സാധിച്ചേക്കും. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോക്ക്‌ 480 K പൗണ്ട് ആയിരിക്കും വീക്കിലി സാലറിയായി ലഭിക്കുക.പ്രീമിയർ ലീഗിൽ ഒരു താരത്തിന് ഇത്രയും വലിയ തുക സാലറിയായി ലഭിക്കുന്നത് ഇതാദ്യമായാണ്. ഏതായാലും നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന പത്ത് താരങ്ങളെയൊന്ന് പരിശോധിക്കാം.

Cristiano Ronaldo – £480,000-per-week

Romelu Lukaku – £450,000-per-week (including bonuses)

Kevin de Bruyne – £385,000-per-week

Jack Grealish – £380,000-per-week (including bonuses)

David De Gea – £375,000-per-week

Pierre-Emerick Aubameyang – £350,000-per-week

Raheem Sterling – £300,000-per-week

Harry Kane – £300,000-per-week

Paul Pogba – £290,000-per-week

Anthony Martial – £250,000-per-week

ഇതാണ് കണക്കുകൾ. ഏതായാലും തന്റെ തിരിച്ചു വരവോടു കൂടി തന്നെ റൊണാൾഡോ പ്രീമിയർ ലീഗിൽ ഒരു നേട്ടം കരസ്ഥമാക്കി കഴിഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *