പ്രീമിയർ ലീഗ് കിരീടം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു : ബ്രൂണോ ഫെർണാണ്ടസ് !
പ്രീമിയർ ലീഗിലെ നവംബർ മാസത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ടീമിൽ എത്തിയ താരം ഇത് മൂന്നാം തവണയാണ് പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്നത്. ഫെബ്രുവരി, ജൂൺ എന്നീ മാസങ്ങളിൽ താരം നേടിയിരുന്നു. 2017-ലെ ഹാരി കെയ്നിന് ശേഷം ഇതാദ്യമായാണ് ഒരു താരം ഒരു വർഷത്തിൽ മൂന്ന് പ്ലയെർ ഓഫ് ദി മന്ത് കരസ്ഥമാക്കുന്നത്. ഇതിന് പിന്നാലെ യുണൈറ്റഡിന് ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം നേടാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രൂണോ. പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. പ്രീമിയർ ലീഗ് കിരീടം നേടിയാൽ മാത്രമേ താൻ സന്തോഷവാനാകുകയൊള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.
Bruno Fernandes outlines belief Man Utd can win Premier League this seasonhttps://t.co/FKX6INmLoy pic.twitter.com/IFTiAKK6Jt
— Mirror Football (@MirrorFootball) December 12, 2020
” പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം കിട്ടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. അതിനാൽ തന്നെ മൂന്നാമത്തെ തവണയും ഈ പുരസ്‌കാരം കിട്ടിയതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. പ്രീമിയർ ലീഗ് കിരീടം നേടുമ്പോൾ മാത്രമേ ഞാൻ സന്തോഷവാനാവുകയൊള്ളൂ. ഞാൻ ഇംഗ്ലണ്ടിലേക്ക് വന്നത് തന്നെ അതിന് വേണ്ടിയാണ്. എനിക്ക് തോന്നുന്നത് ഈ സീസണിൽ കിരീടം നേടാൻ ഞങ്ങൾക്ക് അവസരമുണ്ട് എന്നാണ് ” ബ്രൂണോ പറഞ്ഞു. ഈ ലീഗിൽ ഏഴ് ഗോളും നാലു അസിസ്റ്റും നേടിക്കൊണ്ട് യൂണൈറ്റഡിനെ മുന്നോട്ട് നയിക്കുന്നത് ബ്രൂണോയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് പത്തൊൻപത് പോയിന്റുള്ള യുണൈറ്റഡ് നിലവിൽ ഏഴാം സ്ഥാനത്താണ്.
#MUFC Player of the Month ✔️#MUFC Goal of the Month ✔️#PL Player of the Month ✔️@B_Fernandes8 was on one in November 🤯
— Manchester United (@ManUtd) December 11, 2020