പ്രീമിയർ ലീഗിൽ പോരാട്ടം മുറുകുന്നു, അവന്മാർ പോയിന്റ് ഡ്രോപ്പ് ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് പെപ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി ബേൺലിയെ പരാജയപ്പെടുത്തിയത്.ഹൂലിയൻ ആൽവരസ് രണ്ട് ഗോളുകൾ നേടിയപ്പോൾ റോഡ്രി ഒരു ഗോൾ സ്വന്തമാക്കുകയായിരുന്നു.അതേസമയം ലിവർപൂളും തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുണ്ട്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ ചെൽസിയെ തോൽപ്പിച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ കോണോർ ബ്രാഡ്ലിയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.

നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർപൂൾ ഒന്നാംസ്ഥാനത്താണ്. ഒരു മത്സരം കുറച്ച് കളിച്ച സിറ്റി 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഉള്ളത്. 22 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുള്ള ആഴ്സണൽ മൂന്നാം സ്ഥാനത്താണ്. ചുരുക്കത്തിൽ പ്രീമിയർ ലീഗിൽ കിരീട പോരാട്ടം ശക്തമാവുകയാണ്. വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ലിവർപൂളും ആഴ്സനലും തമ്മിലാണ് ഏറ്റുമുട്ടുക. ഈ മത്സരഫലം കിരീട പോരാട്ടത്തിൽ വളരെയധികം നിർണായകമായിരിക്കും.

എന്നാൽ ലിവർപൂളും ആഴ്സനലും പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ഈ കിരീട പോരാട്ടത്തെ കുറിച്ച് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലിവർപൂളും ആഴ്സനലും ഒരുപാട് പോയിന്റ് ഒന്നും ഡ്രോപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.ഞങ്ങൾ റെഡിയായിരിക്കേണ്ടതുണ്ട്. അവസാനം വരെ ഞങ്ങളും പോയിന്റുകൾ ഒന്നും ഡ്രോപ്പ് ചെയ്യാൻ പാടില്ല “ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് ആരായിരിക്കും ഇത്തവണ കിരീടം നേടുക എന്നുള്ളത് പറയാൻ സാധിക്കാത്ത ഒരു സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളത്. അതേസമയം ഇന്നലത്തെ വിജയത്തോടുകൂടി ക്ലോപ് ഒരു നേട്ടത്തിൽ എത്തിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ 200 വിജയങ്ങൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. 318 മത്സരങ്ങളിൽ നിന്നാണ് 200 വിജയങ്ങൾ അദ്ദേഹം നേടിയിട്ടുള്ളത്.ഏറ്റവും വേഗത്തിൽ 200 വിജയങ്ങൾ നേടിയ പരിശീലകൻ പെപ് ഗാർഡിയോള തന്നെയാണ്. 269 മത്സരങ്ങളിൽ നിന്നായിരുന്നു പെപ് 200 വിജയങ്ങൾ നേടിയിരുന്നത്. അദ്ദേഹത്തിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ക്ലോപ് ഫിനിഷ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *