പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഒന്നാമത്, വിചിത്രമായി തോന്നുന്നുവെന്ന് കെയ്ൻ!
നിലവിൽ തകർപ്പൻ പ്രകടനമാണ് വമ്പൻമാരായ ടോട്ടൻഹാം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിട്ടില്ല. 8 മത്സരങ്ങളിൽ നിന്ന് 6 വിജയവും രണ്ട് സമനിലയുമായി 20 പോയിന്റ് ആണ് അവർക്ക് ഉള്ളത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് നിലവിൽ ടോട്ടൻഹാമാണ്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ഹാരി കെയ്ൻ ടോട്ടൻഹാം വിട്ടത്.എന്നാൽ അദ്ദേഹത്തിന്റെ അഭാവം അവരെ ബാധിച്ചിട്ടില്ല. ഇതേക്കുറിച്ച് കെയ്ൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ടോട്ടൻഹാമിന്റെ ഈ മികച്ച പ്രകടനം ഒരല്പം വിചിത്രമായി തോന്നുന്നു എന്നാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Harry Kane seeing Tottenham at the top of Premier League table pic.twitter.com/9iJVkbeSfI
— Troll Football (@TrollFootball) October 10, 2023
” ഞാൻ ഒരുപാട് കാലം അവിടെ ചിലവഴിച്ച താരമാണ്. അവിടെയുള്ള എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. പരിശീലകരും സ്റ്റാഫുകളുമൊക്കെ എന്റെ സുഹൃത്തുക്കളാണ്.എന്നിരുന്നാലും ഇത് ഒരല്പം വിചിത്രം തന്നെയാണ്.പക്ഷേ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. പക്ഷേ നമ്മൾ പുതിയ ഒരു സാഹസത്തിന് ഇറങ്ങിത്തിരിച്ചാൽ തീർച്ചയായും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഞാൻ എന്റെ ക്ലബ്ബായ ബയേണിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടീമിനെയും ടീം അംഗങ്ങളെയും കൂടുതൽ അടുത്തറിയാനാണ് ഞാനിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.
ബയേണിൽ മികച്ച ഒരു തുടക്കം തന്നെ ഇപ്പോൾ ഇംഗ്ലീഷ് സൂപ്പർതാരത്തിന് ലഭിച്ചിട്ടുണ്ട്.ക്ലബ്ബിനു വേണ്ടിയുള്ള ആദ്യത്തെ 10 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ കെയ്ൻ പൂർത്തിയാക്കിയിട്ടുണ്ട്.നിലവിൽ ജർമൻ ലീഗിൽ മൂന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്കുള്ളത്.