പ്രീമിയർ ലീഗിൽ ആറ് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ലീഗ് അധികൃതർ താരങ്ങൾക്കിടയിലും സ്റ്റാഫുകൾക്കിടയിലും നടത്തിയ കോവിഡ് പരിശോധനയിൽ ആറ് പേരുടെ പരിശോധനഫലം പോസിറ്റീവ് ആയതായി ലീഗ് അധികൃതർ അറിയിച്ചു. ഇന്നലെ പ്രീമിയർ ലീഗ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആറ് പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. ലീഗിലെ 748 താരങ്ങൾക്കിടയിലും സ്റ്റാഫുകൾക്കിടയിലും നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയതായി അറിയിച്ചത്.മൂന്ന് ക്ലബുകളിലെ ആറ് പേർക്കാണ് സ്ഥിരീകരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ പ്രീമിയർ ലീഗ് പുറത്തുവിട്ടിട്ടില്ല.
BREAKING: The Premier League have confirmed that six of the division's 748 players and club staff have tested positive for coronavirus pic.twitter.com/rTy7oJl63F
— B/R Football (@brfootball) May 19, 2020
” കഴിഞ്ഞ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ക്ലബുകളിലെ 748 താരങ്ങൾക്കിടയിലും സ്റ്റാഫുകൾക്കിടയിലും നടത്തിയ കോവിഡ് പരിശോധനയിൽ ആറ് പേരുടെ പരിശോധനഫലം പോസിറ്റീവ് ആയിട്ടുണ്ട്. മൂന്ന് ക്ലബുകളിൽ ഉള്ള ആറ് പേർക്കാണ് സ്ഥിരീകരിച്ചത്. ഇവരോട് ഏഴ് ദിവസം സെൽഫ്-ഐസൊലേഷനിൽ കിടക്കാൻ നിർദേശിച്ചിട്ടുണ്ട്. ക്ലബുകളുടെയോ താരങ്ങളുടെയോ പേര് വിവരങ്ങൾ പുറത്തുവിടുന്നതല്ല. കൃത്യമായും സ്പഷ്ടമായുമാണ് വിവരങ്ങൾ ഞങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത് ” പ്രസ്താവനയിൽ ലീഗ് അധികൃതർ അറിയിച്ചു.
OFFICIAL: 748 Premier League players and club staff were tested for COVID-19. Of these, six have tested positive from three clubs.
— Man City | Superbia (@SuperbiaProeIia) May 19, 2020
[via @premierleague] pic.twitter.com/d1AbbS06K2
കോവിഡ് പോസിറ്റീവ് ആയവരോട് ക്വാറന്റയിനിൽ കഴിയാൻ പ്രീമിയർ ലീഗ് നിർദേശിച്ചിട്ടുണ്ട്. അതേ സമയം ലീഗിലെ ക്ലബുകൾക്ക് പരിശീലനം നടത്താൻ അനുമതി നൽകപ്പെട്ടിട്ടുണ്ട്. ജൂൺ പന്ത്രണ്ടിന് ലീഗ് പുനരാരംഭിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് പ്രീമിയർ ലീഗ് ചീഫ് എക്സിക്യൂട്ടീവ് ആയ റിച്ചാർഡ് മാസ്റ്റേഴ്സ് അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റക്ക് കോവിഡ് പോസിറ്റീവ് ആയതിൽ പിന്നെ ലീഗിൽ മത്സരങ്ങൾ നടന്നിട്ടില്ല.
OFFICIAL: The Premier League have confirmed 748 players and staff were tested for COVID-19 over the past 48 hours.
— Squawka News (@SquawkaNews) May 19, 2020
Of those 748 individuals, six tested positive from three different clubs.
Those six individuals will now self-isolate for seven days. pic.twitter.com/xPoB2fVN8C