പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോയല്ല : മുൻ ആഴ്സണൽ താരത്തിന് പറയാനുള്ളത്!
നിരവധി പോർച്ചുഗീസ് സൂപ്പർ താരങ്ങൾ കളിക്കുന്ന ലീഗാണ് പ്രീമിയർ ലീഗ്. ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പ്രീമിയർ ലീഗ് താരമാണ്. ബ്രൂണോ ഫെർണാണ്ടസ് ബെർണാഡോ സിൽവ,ഡിയോഗോ ജോട്ട, റൂബൻ ഡയസ് എന്നിവരൊക്കെ പോർച്ചുഗീസ് താരങ്ങളാണ്.
എന്നാൽ പ്രീമിയർ ലീഗിലെ ഏറ്റവും പോർച്ചുഗീസ് താരം, അത് ബെർണാഡോ സിൽവയാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ആഴ്സണൽ താരമായ ജാക്ക് വിൽഷെയർ. നിലവിൽ ക്രിസ്റ്റ്യാനോയെക്കാൾ മുകളിൽ നിൽക്കുന്നത് ബെർണാഡോയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വിൽഷെയറുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Above Cristiano Ronaldo and Bruno Fernandes #MUFC https://t.co/rd3W1r0Zx9
— Man United News (@ManUtdMEN) December 4, 2021
“എല്ലാ റോളും മനസ്സിലാവുന്ന താരമാണ് സിൽവ.പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പോർച്ചുഗീസ് താരമാണ് അദ്ദേഹം.നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മുകളിലാണ് ബെർണാഡോ സിൽവയുള്ളത്.ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരമാണ് അദ്ദേഹം എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല.പക്ഷേ അദ്ദേഹം ചെയ്ത കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.നാളെ ഞങ്ങൾക്ക് മത്സരമുണ്ടെങ്കിൽ ഞാൻ ബെർണാഡോ സിൽവയെയാണ് എന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുക ” ഇതാണ് ജാക്ക് വിൽഷെയർ അറിയിച്ചിട്ടുള്ളത്.
നിലവിൽ പ്രീമിയർ ലീഗിൽ 7 ഗോളുകൾ ബെർണാഡോ സിൽവ സ്വന്തമാക്കിയിട്ടുണ്ട്.6 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ തൊട്ട് പിറകിലാണ്.